അട്ടപ്പാടി: ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകിയ ആലപ്പുഴ അഭിഷേകാഗ്നി കൺവെൻഷൻ സമാപിച്ചു. 2025 മാർച്ച് 28 ന് ആരംഭിച്ച് മൂന്ന് ദിവസം നീണ്ടുനിന്ന കൺവെൻഷൻ ഇന്നലെ (2025 മാർച്ച് 30) സമാപിച്ചു. ആയിരങ്ങൾ ദൈവവചനം കേൾക്കുന്നതിനായി പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ തീർത്ഥാടന പള്ളിയിൽ ഒരുമിച്ചുകൂടി. ആലപ്പുഴ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജെയിംസ് റാഫേൽ ആനപറമ്പിൽ പിതാവ് സമാപന സന്ദേശം നൽകി സംസാരിച്ചു.