അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് മുൻ ജനറൽ കോർഡിനേറ്ററും Anointing Fire Catholic Ministries (AFCM) ഇന്ത്യയിലെ ജനറൽ കോർഡിനേറ്ററും ആയ ബ്രദർ റെജി അറയ്ക്കലിന്റെ ചാച്ചൻ A C ജോസഫ് (91) നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ആരംഭകാലം മുതൽ തന്നെ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെയും, ബിനോയി കരിമരുതിങ്കൽ അച്ചന്റെയും, സെഹിയോനിലെ മറ്റു വൈദികരുടെയുമൊപ്പം ദൈവിക ശുശ്രൂഷകളിൽ രാപകൽ അധ്വാനിച്ചുകൊണ്ടിരിക്കുന്ന ബ്രദറാണ് റെജി ബ്രദർ. അട്ടപ്പാടി സെഹിയോനിലും കൽക്കുരിശുമലയിലും PDM ലും AFCM ന്റെ ശുശ്രൂഷകളിലും ഇപ്പോഴും റെജി ബ്രദർ ശുശ്രൂഷകളിൽ മുഴുവൻ സമയവും വ്യാപൃതനാണ്.

ചാച്ചന്റെ വേർപാടിൽ ദുഃഖിക്കുന്ന റെജി ബ്രദറിന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ സെഹിയോനും, PDM കുടുംബവും, ASJM സിസ്റ്റേഴ്സും, ലോകം മുഴുവനുമുള്ള AFCM കമ്മ്യൂണിറ്റികളും പങ്കുചേരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. മൃത സംസ്കാരകർമ്മം നാളെ (08-06-2025, ഞായർ) ഉച്ചകഴിഞ്ഞ് 02:00 മണിയ്ക്ക് പാലക്കാട് പനംകുറ്റിയിലുള്ള ഭവനത്തിൽ ആരംഭിച്ച് രാജഗിരി (near Vadakanchery) തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടുന്നു. പരേതനുവേണ്ടി നമുക്ക് പ്രാർത്ഥനയിൽ ഒന്നിക്കാം.