റൂഹാ മൗണ്ട്: മെത്രാന്മാർ എപ്പോഴും അജഗണത്തിന് ഒപ്പമായിരിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. കാരണം മെത്രാന്മാർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് അജഗണത്തിൽ നിന്നാണെന്ന് പാപ്പ ഓർമിപ്പിച്ചു. ഞായറാഴ്ച നടന്ന മെത്രാഭിഷേക ശുശ്രൂഷയുടെ വചന പ്രഘോഷണത്തിനിടയിലാണ് പാപ്പ ഈ കാര്യം വ്യക്തമാക്കിയത്. പ്രാർത്ഥനയിൽ ദൈവത്തോടൊപ്പമായിരിക്കുക എന്നതാണ് മെത്രാന്മാരുടെ ദൗത്യമെന്നും അതിലൂടെ സഭയുടെ പാരമ്പര്യത്തിൽ അധിഷ്ഠിതമായ ശുശ്രൂഷകൾ സംരക്ഷിക്കപ്പെടുകയും രക്ഷകനായ ഈശോയുടെ പ്രവർത്തനം ഇന്നും തുടരുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പ ഓർമിപ്പിച്ചു. എപ്പോഴും സമീപസ്ഥനായിരിക്കുന്ന ദൈവത്തെ അനുകരിക്കാൻ എല്ലാവരെയും നിർദ്ദേശിച്ചുകൊണ്ടാണ് മാർപാപ്പ സന്ദേശം അവസാനിപ്പിച്ചത്.