റൂഹാ മൗണ്ട്: ദൈവാനുഗ്രഹങ്ങളുടെ അഞ്ചാം വാർഷിക നിറവിൽ പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി (PDM) മൊണസ്ട്രി. പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി (PDM) മൊണസ്ട്രി സ്ഥാപിതമായിട്ട് ഇന്നലെ (2023 ഏപ്രിൽ 24) അഞ്ചുവർഷം പൂർത്തിയായി. വാർഷിക ദിനത്തോടനുബന്ധിച്ച് അട്ടപ്പാടി റൂഹാ മൗണ്ടിൽ PDM കുടുംബം ഒന്നിച്ചുകൂടി.
ഇന്നലെ രാവിലെ 11:00 മണിക്ക് PDM ന്റെ സ്ഥാപകരിൽ ഒരാളായ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ അട്ടപ്പാടി റൂഹാ മൗണ്ടിൽ വാർഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയർപ്പണം നടത്തപ്പെട്ടു. കുർബാനമധ്യേ ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM, ഫാ. ബിനോയി കരിമരുതിങ്കൽ PDM, ഫാ. സാംസൺ ക്രിസ്റ്റി PDM എന്നിവർ വ്രതം നവീകരിച്ചു.
തുടർന്ന് വൈകിട്ട് PDM ബ്രദേഴ്സിന്റെ നേതൃത്വത്തിൽ കലാപരിപാടികൾ നടത്തപ്പെട്ടു. PDM വാർഷികത്തിന്റെ സന്തോഷത്തിലും നന്ദി പ്രാർത്ഥനകളിലും സെഹിയോനിൽ നിന്നു വൈദികരും, ശുശൂഷകരും, ASJM സിസ്റ്റേഴ്സും, AFCM ശുശ്രൂഷകരും പങ്കെടുത്തു.