റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ അട്ടപ്പാടി സെഹിയോനിൽ നടന്നിരുന്ന വൈദികരുടെ ധ്യാനം ഇന്ന് സമാപിക്കുന്നു. 2021 ഡിസംബർ 12 ഞായറാഴ്ച വൈകിട്ട് 06:00 മണിയ്ക്കാണ് അട്ടപ്പാടി സെഹിയോനിൽ വൈദികരുടെ താമസിച്ചുള്ള ധ്യാനം ആരംഭിച്ചത്. ഇന്ന് വൈകിട്ട് (2021 ഡിസംബർ 16 വ്യാഴം) 08:30 ന് അഭിഷേക പ്രാർത്ഥനയോടെയാണ് ധ്യാനം സമാപിക്കുന്നത്.
ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനോടൊപ്പം ബഹുമാനപ്പെട്ട ബിനോയി കരിമരുതിങ്കൽ അച്ചനും, സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ബഹുമാനപ്പെട്ട ജോസ് ആലയ്ക്കക്കുന്നേൽ അച്ചനും, ബഹുമാനപ്പെട്ട ജോമിസ് കൊടകശ്ശേരിൽ അച്ചനും, ബഹുമാനപ്പെട്ട ആന്റണി നെടുംപുറത്ത് അച്ചനും, ബഹുമാനപ്പെട്ട ക്രിസ്റ്റോ തെക്കാനത്ത് അച്ചനും ധ്യാനത്തിന് ധ്യാനത്തിന് നേതൃത്വം നൽകി.
വൈദികർക്കായുള്ള അടുത്ത ധ്യാനം 2022 ഫെബ്രുവരി 06 ന് വൈകുന്നേരം 06:00 മണിയോടെ ആരംഭിച്ച് ഫെബ്രുവരി 10 ന് രാത്രി 08:30 ന് അഭിഷേക പ്രാർത്ഥനയോടെ സമാപിക്കുമെന്ന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ അറിയിച്ചു. ധ്യാനത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കും ബുക്കിംഗിനുമായി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ബഹുമാനപ്പെട്ട ജോസ് ആലയ്ക്കക്കുന്നേൽ അച്ചനെ കോൺടാക്ട് ചെയ്യാവുന്നതാണ്.
ഫാ. ജോസ് ആലയ്ക്കക്കുന്നേൽ – 9567143144