റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന അട്ടപ്പാടി സെഹിയോൻ ആദ്യവെള്ളി അഭിഷേകാഗ്നി കൺവെൻഷൻ നാളെ (05 മെയ് 2023) നടത്തപ്പെടുന്നു. രാവിലെ 08:00 മണിയ്ക്ക് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ ഉച്ചയ്ക്ക് രണ്ടുമണിയോടെ സമാപിക്കുന്നു.
നാളത്തെ ശുശ്രൂഷകൾക്ക് മുഴുവൻ സമയവും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്നു. ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, വിശുദ്ധ കുർബാന, ആരാധന തുടങ്ങിയ ശുശ്രൂഷകളാണ് ആദ്യവെള്ളി കൺവെൻഷനിലെ പ്രധാന ശുശ്രൂഷകൾ.
പൊതുവായ ശുശ്രൂഷകൾക്ക് ശേഷം ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനെയും മറ്റു വൈദികരെയും കണ്ടുപ്രാർത്ഥിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.