റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന അട്ടപ്പാടി സെഹിയോൻ ആദ്യവെള്ളി അഭിഷേകാഗ്നി കൺവെൻഷൻ നാളെ (02/06/2023) നടത്തപ്പെടുന്നു. ശുശ്രൂഷകൾക്ക് മുഴുവൻ സമയവും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്നു. കൺവെൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചൻ അറിയിച്ചു.
രാവിലെ 08:00 മണിയ്ക്ക് ജപമാലയോട് കൂടി ആരംഭിക്കുന്ന ശുശ്രൂഷ ഉച്ചകഴിഞ്ഞ് 03:00 മണിയ്ക്ക് ആരാധനയോട് കൂടി സമാപിക്കുന്നു. പുതിയ അധ്യയന വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പ്രാർത്ഥനകളും ആദ്യവെള്ളി കൺവെൻഷനിൽ നടത്തപ്പെടുന്നു. ജപമാല, വചന പ്രഘോഷണം, ദൈവസ്തുതിപ്പ്, വിശുദ്ധ കുർബാന, ആരാധന തുടങ്ങിയ ശുശ്രൂഷകളാണ് ആദ്യവെള്ളി കൺവെൻഷനിലെ പ്രധാന ശുശ്രൂഷകൾ. പൊതുവായ ശുശ്രൂഷകൾക്ക് ശേഷം ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനെ കണ്ട് പ്രാർത്ഥിക്കാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.