അട്ടപ്പാടി: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഈ ആഴ്ചയിലെ (2023 മെയ് 13 – 18) താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം ഇന്നലെ (2023 മെയ് 13 ശനി) ആരംഭിച്ചു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനാണ് ഈ ആഴ്ചയിലെ താമസിച്ചുള്ള ധ്യാനത്തിന് നേതൃത്വം നൽകുന്നത്. ഇന്നലെ (2023 മെയ് 13 ശനി) ആരംഭിച്ച ധ്യാനം മേയ് 18 വ്യാഴാഴ്ച രാവിലെ സമാപിക്കും.
അട്ടപ്പാടിയിൽ നടക്കുന്ന താമസിച്ചുള്ള ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.sehion.in എന്ന വെബ്‌സൈറ്റിൽ കയറി തുടർന്നുള്ള ധ്യാനങ്ങളുടെ വിവരങ്ങൾ അറിയുവാനും ധ്യാനം ബുക്ക് ചെയ്യുവാനും സാധിക്കുന്നതാണ്.