റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഈ ആഴ്ചയിൽ നടത്തപ്പെട്ട ആന്തരീക സൗഖ്യ ധ്യാനം സമാപിച്ചു. 2023 നവംബർ 12 ഞായറാഴ്ച ആരംഭിച്ച ധ്യാനം ഇന്ന് (2023 നവംബർ 17 വെള്ളി) രാവിലെ പരിശുദ്ധ കുർബാനയോട് കൂടി സമാപിച്ചു. ധ്യാനത്തിന് മുഴുവൻ സമയവും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി. ഒട്ടനവധി പേരാണ് ഈ ആഴ്ചയിൽ നടത്തപ്പെട്ട ധ്യാനത്തിന് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ എത്തിച്ചേർന്നത്. ധ്യാനത്തിൽ പങ്കെടുത്ത മുഴുവൻ ജനത്തെയും ബഹുമാനപ്പെട്ട വട്ടായിലച്ചൻ പ്രത്യേകം കണ്ടുപ്രാർത്ഥിച്ചു.