റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന താമസിച്ചുള്ള യുവജനധ്യാനം അട്ടപ്പാടി സെഹിയോനിൽ നടത്തപ്പെടുന്നു. 2022 ജനുവരി 06 മുതൽ 10 വരെയാണ് നടത്തപ്പെടുന്നത്. 2022 ജനുവരി 06 വ്യാഴാഴ്ച ഉച്ചയ്ക്ക് 02:00 മണിയ്ക്ക് ആരംഭിക്കുന്ന ധ്യാനം ജനുവരി 10 തിങ്കളാഴ്ച രാവിലെ 08:00 മണിയ്ക്ക് വിശുദ്ധ കുർബാനയോട് കൂടെ സമാപിക്കുന്നു.
സെഹിയോൻ യുവജന ധ്യാനത്തിനുള്ള പ്രവേശനം കോവിഡ് മാനദണ്ഡ പ്രകാരമായിരിക്കുമെന്ന് സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ബഹുമാനപ്പെട്ട ജോസ് ആലയ്ക്കക്കുന്നേൽ അച്ചൻ അറിയിച്ചു. ധ്യാനം സംബന്ധിച്ച വിവരങ്ങൾക്ക് 9567143144 എന്ന നമ്പറിൽ ബഹുമാനപ്പെട്ട ജോസ് ആലയ്ക്കക്കുന്നേൽ അച്ചനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
ധ്യാനം ബുക്ക് ചെയ്യുന്നതിനായി 8281473647, 7034052995 എന്നീ നമ്പറുകളിൽ വിളിക്കുക.