പയ്യാവൂർ: ദൈവജനം ഒഴുകിയെത്തി പയ്യാവൂർ AFCM അഭിഷേകാഗ്നി കൺവെൻഷൻ നാലാം ദിവസം. കൺവെൻഷൻ തുടങ്ങുന്നതിനു മുൻപുതന്നെ ദൈവജനം കൺവെൻഷൻ പന്തലിലേക്ക് കൂട്ടം കൂട്ടമായെത്തി പ്രാർത്ഥിച്ച് ഒരുങ്ങുന്നത് കൺവെൻഷനിൽ ദൈവാനുഗ്രങ്ങൾ കൂടുതൽ ചൊരിയപ്പെടാൻ കാരണമായി. നാലുമണിക്ക് ജപമാലയോട് കൂടി കൺവെൻഷൻ ആരംഭിച്ചു. വിശുദ്ധ കുർബാന മടമ്പം – പൈസക്കരി ഫൊറോനകളുടെ ബഹുമാനപ്പെട്ട വികാരിമാരുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ടു.
ഇന്നത്തെ കൺവെൻഷൻ ശുശ്രൂഷയ്ക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി. ദൈവജനത്തിന് വലിയ വിടുതലും അനുഗ്രഹവും ലഭിച്ച ദിനമായിരുന്നു കൺവെൻഷന്റെ നാലാം ദിനമായ ഇന്ന്. 09:00 മണിക്ക് ആരാധനയോട് കൂടി പൊതുവായ ശുശ്രൂഷകൾ സമാപിച്ചു. അതിനുശേഷം ബഹുമാനപ്പെട്ട വട്ടായിലച്ചൻ ദൈവജനത്തിന്റെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു.
കൺവെൻഷന്റെ സമാപന ദിവസമായ നാളെ പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കുവേണ്ടി പ്രത്യേക ശുശ്രൂഷകൾ നടത്തപ്പെടും. നാളെ രാവിലെ വിദ്യാർത്ഥികൾക്കും രോഗികൾക്കും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനെ കണ്ട് പ്രാർത്ഥിക്കുന്നതിന് കൺവെൻഷൻ ഗ്രൗണ്ടിൽ സൗകര്യം ഉണ്ടായിരിക്കും.