നാലാം നൂറ്റാണ്ടിൽ അന്ത്യോക്ക്യായിൽ ജീവിച്ചിരുന്ന ഈ വിശുദ്ധയുടെ അച്ഛൻ ഒരു വിജാതീയ പുരോഹിതനായിരുന്നു.ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അവളെ ക്രിസ്ത്യാനിയായ ഒരു ആയയാണ് വളർത്തിയത്.ആയ അവൾക്ക് മാമോദീസ നൽകുകയും ക്രൈസ്തവവിശ്വാസത്തിൽ വളർത്തുകയും ചെയ്തു. അവൾ വലുതായപ്പോൾ മകൾ ക്രിസ്ത്യാനിയായെന്നറിഞ്ഞ അവളുടെ അച്ഛൻ ആയയുടെ പക്കൽ നിന്ന് അവളെ സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് ശിഷ്ടകാലം യേശുവിന് ജീവിതം സമർപ്പിച്ച് ആയയുടെ വീട്ടിലെ ജോലികൾ ചെയ്ത് അവൾ ജീവിച്ചു. ഒരിക്കൽ റോമൻ പ്രീഫക്ട് ആയ അലിബ്രിയൂസ് അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി അവളുടെ അടുക്കലേക്ക് വിവാഹാഭ്യർത്ഥനയുമായി സേവകന്മാരെ അയച്ചു. എന്നാൽ ക്രിസ്തുവാണ് തന്റെ മണവാളൻ എന്ന് പറഞ്ഞുകൊണ്ട് അവൾ അത് നിരസിച്ചു.കുപിതനായ അലിബ്രിയൂസ് അവളെ തന്റെ അടുക്കൽ കൊണ്ടുവന്ന് ക്രൂശിക്കപ്പെട്ട് മരിച്ച യേശുവിനെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു.എന്നാൽ യേശു ക്രൂശിക്കപ്പെട്ടവൻമാത്രമല്ല, മരിച്ചശേഷം ഉത്ഥാനം ചെയ്തവനാണെന്നും അവൻ ഇന്നും ജീവിക്കുന്നെന്നും പറഞ്ഞുകൊണ്ട് അവൾ തന്റെ വിശ്വാസം ഏറ്റുപറഞ്ഞു. ഇത് കേട്ട് കുപിതനായ അയാൾ അവളെ ചമ്മട്ടി കൊണ്ടടിപ്പിക്കുകയും തടവിലാക്കുകയും ചെയ്തു. പിന്നീട്, തീപന്തം കൊണ്ട് പൊള്ളിച്ചും തണുത്തുറഞ്ഞ വെള്ളത്തിൽ മുക്കിയും അവളെ പീഡിപ്പിച്ചു. ഇവയൊന്നും അവളുടെ വിശ്വാസത്തെ ഇളക്കുന്നില്ലെന്ന് കണ്ട അയാൾ അവസാനം അവളെ ശിരച്ഛേദം ചെയ്ത് കൊലപ്പെടുത്തി.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-margaret-of-antioch-307#:~:text=Saint%20Margaret%2C%20whose%20feast%20is,father%20was%20a%20pagan%20priest.
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount