വി.പത്രോസ് ശ്ലീഹായ്ക്കും വി. എവോദിയോസിനും ശേഷം അന്ത്യോക്കിയായിലെ മെത്രാനായി അഭിഷിക്തനായ വി.ഇഗ്നേഷ്യസ് വി. യോഹന്നാൻ ശ്ലീഹായുടെ ശിഷ്യനായിരുന്നു എന്ന് പറയപ്പെടുന്നു. ട്രാജൻ ചക്രവർത്തി മതപീഡനം നടത്തിയ കാലത്ത് അന്യദൈവാരാധനയ്ക്ക് സമ്മതിക്കാത്തതിന്റെ പേരിൽ ചക്രവർത്തി ഇഗ്‌നേഷ്യസിനെ വന്യമൃഗങ്ങൾക്ക് ഭക്ഷണമായി നൽകുവാൻ വിധിച്ചു. റോമിലെ കൊളോസിയത്തിലാണ് ഈ വധശിക്ഷ നടപ്പിലാക്കിയത് എന്ന് കരുതപ്പെടുന്നു. അന്ത്യോക്യയിൽ നിന്ന് റോമിലേക്കുള്ള യാത്രയ്ക്കിടെ വിശുദ്ധൻ വിവിധ സഭകൾക്ക് എഴുതിയ 7 കത്തുകൾ അപ്പസ്തോലന്മാരുടെ കാലത്തിന് ശേഷം സഭയിൽ കൂദാശകൾ, മെത്രാന്മാരുടെ സ്ഥാനം എന്നിവയെക്കുറിച്ച് നിലനിന്നിരുന്ന ദൈവശാസ്ത്രപരമായ വീക്ഷണങ്ങൾ എന്തായിരുന്നു എന്നതിനെപ്പറ്റി വെളിച്ചം നൽകുന്നു.ക്രിസ്തുവിനോടുള്ള വിശുദ്ധന്റെ സ്നേഹവും രക്തസാക്ഷിത്വത്തോടുള്ള അദ്ദേഹത്തിന്റെ ദാഹവുമൊക്കെ ഈ കത്തുകളിൽ കാണാം.എ.ഡി 107ൽ അദ്ദേഹം സിംഹങ്ങൾക്ക് ഇരയായിത്തീർന്നുകൊണ്ട് രക്തസാക്ഷിത്വം പുൽകി.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.franciscanmedia.org/saint-of-the-day/saint-ignatius-of-antioch/
https://www.newmanministry.com/saints/saint-ignatius-of-antioch
http://www.pravachakasabdam.com/index.php/site/news/2878
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount