റൂഹാ മൗണ്ട്: താലിബാൻ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്‌ഗാൻ ജനതയ്ക്കുവേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. അഫ്ഗാൻ ജനതയുടെ വേദനകളിൽ മുഖം തിരിഞ്ഞിരിക്കുവാൻ ക്രൈസ്തവരായ നമുക്ക് കഴിയില്ല എന്നും സഭയുടെ ചരിത്രം നമ്മെ പഠിപ്പിച്ചിരിക്കുന്നതുപോലെ ക്രൈസ്തവരെന്ന നിലയിൽ അഫ്‌ഗാൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കുക എന്നത് നമ്മുടെ കടമയാണെന്നും ഫ്രാൻസിസ് പാപ്പ ഓർമപ്പെടുത്തി.
വിമാനത്താവളത്തിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കുവേണ്ടിയും അവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടിയും പാപ്പ പ്രത്യേകം പ്രാർത്ഥിച്ചു. അവിടെ വേദനിക്കുന്നവരെ സഹായിക്കുന്ന എല്ലാവരെയും ഓർത്ത് നന്ദി പറഞ്ഞ പാപ്പ സമാധാനപരവും സാഹോദര്യപരവുമായ സഹവർത്തിത്വം സ്ഥാപിക്കപ്പെടുവാനും, രാജ്യത്തിന്റെ ഭാവിയ്ക്കു വേണ്ടി എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചു.