റൂഹാ മൗണ്ട്: അഫ്ഗാനിസ്ഥാനിൽ ക്രൈസ്തവർ മരണത്തിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ. ബൈബിൾ കൈവശം വച്ചതിന് ഒരു അഫ്ഗാൻ പൗരനെ താലിബാൻ ഭീകരർ വധിച്ചിരിക്കുന്നു. ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വീടുകൾ കയറിയിറങ്ങി ക്രൈസ്തവരെ താലിബാൻ ഭീകരർ അന്വേഷിക്കുന്നതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭരണം പിടിച്ചെടുത്ത ആദ്യത്തെ ദിവസങ്ങൾ തങ്ങൾ തീവ്രവാദികളല്ല എന്നു വരുത്തിത്തീർക്കാനുള്ള പരിശ്രമങ്ങൾ താലിബാൻ നടത്തിയിരുന്നു. എങ്കിലും ഭീകരർ ക്രൈസ്തവ പീഢനം ആരംഭിച്ചിരിക്കുന്നു. താലിബാൻ ഭരണം പിടിച്ചെടുക്കുന്നതിന് മുൻപും അഫ്ഗാനിലെ ക്രൈസ്തവർ പലരും രഹസ്യമായാണ് ജീവിച്ചിരുന്നതെന്ന് ‘റിലീസ് ഇന്റർനാഷ്ണൽ’ എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ ബ്രിട്ടനിലെ വക്താവ് വ്യക്തമാക്കി.
ഇസ്ലാമിക ഭീകരർ ക്രൈസ്തവരെ കാണുന്നത് അവരുടെ ശത്രുക്കളായാണ്. അതിനാൽത്തന്നെ ക്രൈസ്തവരെ അവർ ജീവനോടെ വച്ചേക്കില്ല. മൊബൈലിൽ ബൈബിളിന്റെ ആപ്ലിക്കേഷൻ ഉണ്ടോ എന്ന് വരെ താലിബാൻ ഭീകരർ പരിശോധിക്കാൻ തുടങ്ങിയിരിക്കുന്നു. ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് കൂട്ടക്കുരുതി നടത്താനുള്ള സാധ്യതയാണ് അഫ്ഗാനിൽ ഇപ്പോൾ നിലനിൽക്കുന്നത്. അഫ്ഗാനിലെ സാധാരണ മുസ്ലീങ്ങൾ പോലും താലിബാന്റെ ഭീകരതയെ ഭയക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവിടുത്തെ ക്രൈസ്തവരുടെ സ്ഥിതിയെപ്പറ്റി പറയേണ്ടതുണ്ടോ.