പാലക്കാട്: സഭയുടെ തളർച്ചയിൽ താങ്ങായ് വളർച്ചയിൽ കരുതലായ് മാർ ജേക്കബ് മനത്തോടത്ത് പിതാവ് മുന്നോട്ട്. വിശ്വാസജീവിതത്തിന് മാത്രം പ്രാധാന്യം നൽകി ദൈവരാജ്യ ശുശ്രൂഷയ്ക്കായ് പ്രാധാന്യം നൽകി സ്വന്തം ജീവിതം സഭയുടെ മക്കൾക്ക്, പാലക്കാട് രൂപതയ്ക്ക് നൽകിയ വലിയ ഇടയന് പ്രാർത്ഥനാ മംഗളങ്ങൾ.
സഭയ്ക്കും സമൂഹത്തിനും നന്മ ചെയ്യുവാൻ ഈ കാലഘട്ടത്തിൽ ആവേശം പകർന്നുനൽകുന്ന നല്ല ഇടയൻ. ഒട്ടനവധി വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ തന്നാലാവും വിധം യുദ്‌ധം ചെയ്ത് നന്മയുടെ വഴിയെ, നേരിന്റെ വഴിയെ സഞ്ചരിക്കുവാൻ നമ്മെ പഠിപ്പിച്ച പിതാവ്. സമ്പൂർണ സമർപ്പണം എന്തെന്ന് ജീവിതം കൊണ്ട് മാതൃക കാണിച്ച മാർ ജേക്കബ് മനത്തോടത്ത് പിതാവിന് ജന്മദിനത്തിന്റെ മംഗളങ്ങളും പ്രാർത്ഥനകളും.