അട്ടപ്പാടി: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന ഓൺലൈൻ അഭിഷേകാഗ്നി കൺവെൻഷന് ഇനി 2 ദിവസങ്ങൾ മാത്രം. 2021 ഫെബ്രുവരി 08,09,10,11 തീയതികളിലാണ് കൺവെൻഷൻ നടത്തപ്പെടുന്നത്. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ ഇന്ത്യൻ സമയം രാത്രി 07:00 മണി മുതൽ 09:30 വരെയാണ് നടത്തപ്പെടുക.
യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും കൺവെൻഷൻ ലൈവിൽ പങ്കെടുക്കാവുന്നതാണ്. Fr. Xavier Khan Vattayil Live എന്ന യൂട്യൂബ് ചാനലിലും Fr. Xavier Khan Vattayil Official ഫേസ്ബുക്ക് പേജിലും അഭിഷേകാഗ്നി കൺവെൻഷൻ ലൈവ് ലഭ്യമാണ്.