റൂഹാ മൗണ്ട്: അഭിഷേകാഗ്‌നി സിസ്റ്റേഴ്സിന്റെ (Abhishekagni Sisters of Jesus and Mary – ASJM) പ്രഥമ വ്രത വാഗ്ദാനവും സഭാവസ്‌ത്ര സ്വീകരണവും ഷെക്കെയ്ന ന്യൂസിൽ തത്സമയ സംപ്രേഷണം ഇന്ന് (2023 ഒക്ടോബർ 07 ശനി) ഇന്ത്യൻ സമയം രാത്രി 08:30 ന്. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ചിക്കാഗോ മാർ തോമാശ്ലീഹാ കത്തീഡ്രലിൽ ആണ് ശുശ്രൂഷകൾ നടത്തപ്പെടുന്നത്. 2023 ഒക്ടോബർ 07 ശനിയാഴ്ച ചിക്കാഗോ സമയം രാവിലെ 10:00 മണിയ്ക്ക് നടത്തപ്പെടുന്ന ശുശ്രൂഷകൾ ഇന്ത്യൻ സമയം രാത്രി 08:30 ന് ഷെക്കെയ്ന ന്യൂസിലൂടെ കാണാനും ശുശ്രൂഷകളിൽ പങ്കെടുക്കാനും കഴിയും.
അഭിഷേകാഗ്നി സിസ്റ്റേഴ്സിന്റെ (ASJM) പ്രഥമ വ്രത വാഗ്ദാനവും സഭാവസ്‌ത്ര സ്വീകരണവും ഷെക്കെയ്ന ന്യൂസിൽ ലൈവായി.
