റൂഹാ മൗണ്ട്: ANOINTING FIRE CATHOLIC MINISTRY (AFCM ) യുടെ സ്ഥാപക ഡയറക്ടറായ ഫാദർ സേവ്യർ ഖാൻ വട്ടായിൽ PDM നയിച്ച ‘അഭിഷേകാഗ്നി’ മലയാളം റസിഡൻഷ്യൽ റിട്രീറ്റ് സമാപിച്ചു. ഫെബ്രുവരി 12 ന് ആരംഭിച്ച മലയാളം ധ്യാനം ഫെബ്രുവരി 15 ന് സമാപിച്ചു. യൂറോപ്പ് സീറോ മലബാർ Apostolic Visitation Generel Coordinator Fr. ക്ലമന്റ് പാടത്തിപറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച ധ്യാനത്തിൽ 250 ൽ അധികം ആളുകൾ പങ്കെടുത്തു. Fr. സേവ്യർ ഖാൻ വട്ടായിലച്ചനോടൊപ്പം Fr. ബോബിറ്റ് തോമസ് MI, Fr. പ്രിൻസ് മാത്യു MI, Fr. റോബിൻ തോമസ്, Fr. ജോയ്, Fr. ജെയിംസ്, Fr. ഷോജി, Fr. പ്രിൻസ് സഖറിയാ എന്നിവർ ശുശ്രൂഷകളിൽ സഹായിച്ചു. Ennis ലെ St. Flannans College ൽ വച്ചു നടത്തപ്പെട്ട ധ്യാനത്തിൽ AFMC UK യിൽ നിന്നുള്ള പത്തിലധികം ശുശ്രൂഷകർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
15 ന് മലയാളം ധ്യാനം സമാപിച്ചതോടുകൂടെ 16 മുതൽ ഐറിഷ് കമ്മ്യൂണിറ്റികൾക്ക് വേണ്ടി ഇംഗ്ലീഷിലുള്ള ‘AFCM Lenten Residential Retreat’ ആരംഭിച്ചു. ഈ ധ്യാനം ഫെബ്രുവരി 18 ന് സമാപിക്കും.