അലക്സാൻഡ്രിയായിലെ പാത്രിയർക്കീസായിരുന്ന വി. സിറിലിന്റെ സഭാസേവനങ്ങളെ ഏറെ ആദരവോടെയാണ് കത്തോലിക്കാസഭ എന്നും കാണുന്നത്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വിശുദ്ധന് ചെറുപ്പത്തിൽ തന്നെ താപസജീവിതത്തോട് പ്രത്യേക താല്പര്യമുണ്ടായിരുന്നു.അലക്‌സാണ്ട്രിയായിലെ പാത്രിയാർക്കീസായിരുന്ന തെയോഫിലൂസിന്റെ സഹോദരപുത്രനായിരുന്ന വി. സിറില്‍ 412ൽ അദ്ദേഹത്തിന്റെ പിൻഗാമിയായി തെരെഞ്ഞെടുക്കപ്പെട്ടു.അക്കാലത്ത് നെസ്തോറിയസ് എന്ന ഒരു മെത്രാൻ യേശുവിന് ദൈവത്തിന്റെയും മനുഷ്യന്റെയും രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളുണ്ടെന്ന് വാദിക്കുകയും അവയിൽ യേശു എന്ന മനുഷ്യവ്യക്തിയുടെ മാത്രം മാതാവാകയാൽ കന്യകാമറിയത്തെ ദൈവമാതാവ് എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് സ്ഥാപിക്കുകയും ചെയ്തു.ഈ പാഷണ്ഡതയെ വിശുദ്ധൻ ശക്തമായി എതിർക്കുകയും 431ൽ നടന്ന എഫേസൂസ് സൂനഹദോസിൽ പേപ്പൽ പ്രതിനിധിയായി നിന്നുകൊണ്ട് യേശു ഒരേസമയം പരിപൂര്‍ണമനുഷ്യനും പരിപൂര്‍ണദൈവവുമാണെന്നതും കന്യകാമറിയം ദൈവമാതാവാണെന്നതും സ്ഥാപിക്കുകയും ചെയ്തു.വി.യോഹന്നാന്റെയും വി. ലൂക്കായുടെയും സുവിശേഷങ്ങളുടെ വ്യാഖ്യാനങ്ങൾ വിശുദ്ധൻ രചിച്ചിട്ടുണ്ട്.32 വർഷക്കാലം അജപാലനശുശ്രൂഷ ചെയ്തശേഷം 444ലായിരുന്നു വിശുദ്ധന്റെ മരണം.1882ൽ വേദപാരംഗതനായി ഉയർത്തപ്പെട്ടു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=616
http://www.pravachakasabdam.com/index.php/site/news/1801
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount