റൂഹാ മൗണ്ട്: അട്ടപ്പാടി കൽക്കുരിശുമലയിൽ സ്വർഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ച് നാളെ രാവിലെ മുതൽ വൈകുന്നേരം വരെ അഖണ്ഡ ജപമാല നടത്തപ്പെടുന്നു. നാളെ (2021 ഓഗസ്റ്റ് 15) രാവിലെ 07:00 മണിയുടെ കുർബാനയ്ക്ക് ശേഷം അഖണ്ഡ ജപമാല ആരംഭിക്കുന്നു. വൈകിട്ട് 06:00 മണി വരെയാണ് അഖണ്ഡ ജപമാല നടത്തപ്പെടുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പരിപൂർണമായി പാലിച്ചുകൊണ്ടാണ് അഖണ്ഡ ജപമാല നടത്തപ്പെടുന്നത്. കുടുംബങ്ങളായി വന്നു കൽക്കുരിശുമലയിൽ നടത്തപ്പെടുന്ന അഖണ്ഡ ജപമാലയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചു പോകാവുന്നതാണ്.
ഏവർക്കും പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ മംഗളങ്ങൾ.