റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന ആദ്യവെള്ളി അഭിഷേകാഗ്നി കൺവെൻഷൻ 2023 ഫെബ്രുവരി 03 ന് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുന്നു. കൺവെൻഷന് മുഴുവൻ സമയവും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്നു.
രാവിലെ 08:00 മണിയ്ക്ക് ജപമാലയോടെ ആരംഭിക്കുന്ന കൺവെൻഷൻ ഉച്ചയ്ക്ക് 02:00 മണിയോടെ സമാപിക്കുന്നു. ദൈവസ്തുതിപ്പുകൾ, വചനപ്രഘോഷണം, വിശുദ്ധ കുർബാന, ആരാധന തുടങ്ങിയ ശുശ്രൂഷകളാണ് ആദ്യവെള്ളി അഭിഷേകാഗ്നി കൺവെൻഷനിൽ നടത്തപ്പെടുക.
കൺവെൻഷൻ സംബന്ധിച്ച മറ്റു വിവരങ്ങൾക്ക് ബന്ധപ്പെടുക:
+91 9567143144 – ഫാ. ജോസ് ആലയ്ക്കക്കുന്നേൽ
+91 9645788492 – ഫാ. ജോമിസ് കൊടകശ്ശേരിൽ