Saturday, April 13, 2024

ആരാധനക്രമം സഭയുടെ അമൂല്യസമ്പത്തും തനിമയുടെ അടയാളവുമാണ്: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

റൂഹാ മൗണ്ട്: ആരാധനക്രമം സഭയുടെ അമൂല്യസമ്പത്തും തനിമയുടെ അടയാളവുമാണെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർ സഭയുടെ ലിറ്റർജി കമ്മീഷന്റെ നേതൃത്വത്തിൽ നവീകരിച്ച കുർബാനക്രമത്തെക്കുറിച്ച് “ലിത്തൂർജിയ 2021” എന്ന പേരിൽ നടന്ന വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ. നവംബർ 7 മുതൽ 10 വരെയായിരുന്നു വെബിനാർ നടന്നത്. സീറോമലബാർ സഭ ആരാധനക്രമനവീകരണത്തിന്റെ പാതയിലൂടെ കടന്നുപോവുകയാണ്. ഒരേ രീതിയിൽ ബലിയർപ്പിക്കുന്ന സുദിനത്തിനായി സഭ കാത്തിരിക്കുകയാണെന്നും ഏകീകൃതരീതിയിലുള്ള ബലിയർപ്പണത്തിലൂടെ സഭയുടെ ഐക്യമാണ് വെളിവാകുന്നതെന്നും മേജർ ആർച്ച്ബിഷപ്പ് ഉദ്ബോധിപ്പിച്ചു.

സീറോമലബാർ ലിറ്റർജി കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ വെബിനാറിൽ സന്ദേശം നല്കി. പരിശുദ്ധ കുർബാന ദൈവജനത്തിന്റെ വിശ്വാസത്തിന്റെ വെളിപ്പെടുത്തലാണെന്നും കുർബാനയിലെ പ്രാർത്ഥനകളും അടയാളങ്ങളും പ്രതീകങ്ങളും വിശ്വാസം പ്രഘോഷിക്കുന്നതിന് സഹായകരമാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രഫസറും പ്രസിദ്ധ സുറിയാനി പണ്ഡിതനുമായ ഡോ. സെബാസ്റ്റ്യൻ ബ്രോക്ക് വെബിനാറിൽ പ്രധാന പ്രമേയം അവതരിപ്പിച്ചു. പൗരസ്ത്യസുറിയാനി അനാഫൊറകളിലുള്ള മിശിഹാ വിജ്ഞാനീയത്തെ പറ്റിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

ലിറ്റർജി കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, അസിസ്റ്റന്റ് സെക്രട്ടറി റവ. ഡോ. ജേക്കബ് കിഴക്കേവീട്, റവ. ഡോ. പോളി മണിയാട്ട് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ, ഷംഷാബാദ് രൂപതാദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ അദ്ധ്യക്ഷത വഹിച്ചു. സി. നിർമൽ എം.എസ്.ജെ, ഡോ. മനോജ് എബ്രാഹം, സെന്റട്രൽ ലിറ്റർജി കമ്മിറ്റിയിലെ അംഗങ്ങൾ തുടങ്ങിയവർ വെബിനാറിന് നേതൃത്വം നല്കി.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111