Saturday, April 13, 2024

ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിറെല്ലി ഭാരതത്തിന്റെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷോ.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പാലക്കാട്: ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡ് ജിറെല്ലിയെ ഫ്രാന്‍സിസ് പാപ്പ ഇന്ത്യയുടെ പുതിയ അപ്പസ്തോലിക ന്യൂണ്‍ഷോയായി (പാപ്പയുടെ പ്രതിനിധി) നിയമിച്ചു. മാർച്ച് 13 ന് ഉച്ചകഴിഞ്ഞ് 4.30-നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്. ഇസ്രായേലിന്റേയും, സൈപ്രസിന്റേയും അപ്പസ്തോലിക ന്യൂണ്‍ഷോയായും, ജെറുസലേം, പലസ്തീന്‍ എന്നിവിടങ്ങളിലെ അപ്പസ്തോലിക പ്രതിനിധിയായും സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. 1978 ജൂണ്‍ 17ന് ബെര്‍ഗാമോ രൂപതയില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച അദ്ദേഹം ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും, കാനോന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

1953 മാര്‍ച്ച് 13ന് വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡിയിലെ ബെര്‍ഗാമോയിലുള്ള പ്രിഡോറെയിലാണ് ജനനം. 1987 ജൂലൈ മാസത്തിലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിലേക്ക് നിയമിക്കപ്പെടുന്നത്. കാമറൂണിലേയും ന്യൂസിലന്‍ഡിലേയും പാപ്പയുടെ നയതന്ത്ര ദൗത്യങ്ങളില്‍ ഭാഗമായ മെത്രാപ്പോലീത്ത അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിലെ വത്തിക്കാന്‍ വിഭാഗത്തിലും, അമേരിക്കയിലെ അപ്പസ്തോലിക കാര്യാലയത്തിലെ കൗണ്‍സിലറായും സേവനം ചെയ്തിട്ടുണ്ട്. 2006 ഏപ്രില്‍ 13ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ ഇന്തോനേഷ്യയിലെ അപ്പസ്തോലിക സ്ഥാനപതിയായും കാപേരെയിലെ ടൈറ്റുലര്‍ മെത്രാപ്പോലീത്തയായും നിയമിച്ചിരിന്നു. ഇതേവര്‍ഷം ജൂണ്‍ 17നാണ് കര്‍ദ്ദിനാള്‍ ആഞ്ചെലോ സൊഡാനോ ഇദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്യുന്നത്.

2011 ജനുവരി 13ന് സിംഗപ്പൂരിലെ അപ്പസ്തോലിക ന്യൂണ്‍ഷോയായി നിയമതിനായ റവ. ജിറെല്ലി മലേഷ്യ, ബ്രൂണൈ എന്നിവിടങ്ങളിലെ അപ്പസ്തോലിക പ്രതിനിധിയായും, വിയറ്റ്നാമിന്റെ നോണ്‍ റെസിഡന്‍ഷ്യല്‍ പൊന്തിഫിക്കല്‍ പ്രതിനിധിയായും സേവനം ചെയ്തു. ‘അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്’ (ഏഷ്യന്‍) ന്റെ അപ്പസ്തോലിക ന്യൂണ്‍ഷോയായും മെത്രാപ്പോലീത്ത സേവനം ചെയ്തിട്ടുണ്ട്. 2017 സെപ്റ്റംബര്‍ 13-നാണ് അദ്ദേഹം ഇസ്രായേലിന്റേ അപ്പസ്തോലിക ന്യൂണ്‍ഷോയായും ജെറുസലേം, പലസ്തീന്‍ എന്നിവടങ്ങളിലെ അപ്പസ്തോലിക പ്രതിനിധിയായും നിയമിക്കപ്പെടുന്നത്. മാതൃഭാഷയായ ഇറ്റാലിയന് പുറമേ, ഇംഗ്ലീഷും ഫ്രഞ്ചും ഇദ്ദേഹത്തിനു പ്രാവീണ്യമുണ്ട്.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111