റൂഹാ മൗണ്ട്: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ മുൻ ഡയറക്ടർ ആയിരുന്ന ജോസ് ആലയ്ക്കക്കുന്നേൽ അച്ചന്റെ സഹോദരൻ ജോൺ എ വി ഇന്ന് (2023 ഒക്ടോബർ 12 വ്യാഴം) നിര്യാതനായി. AFCM ന്റെ ശുശ്രൂഷകളിലും PDM ന്റെ ശുശ്രൂഷകളിലും ഒത്തിരിയേറെ സഹായമായിരുന്ന ബഹുമാനപ്പെട്ട ജോസ് അച്ചന്റെ സഹോദരന്റെ നിര്യാണത്തിൽ PDM റൂഹാ മൗണ്ട് മൊണാസ്റ്ററി മണ്ണുത്തിയിൽ നിന്നും ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ അനുശോചനങ്ങൾ രേഖപ്പെടുത്തി.
അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിയ്ക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ AFCM, PDM, ASJM കുടുംബാംഗങ്ങൾ പങ്കുചേരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. മൃതസംസ്‌കാര ശുശ്രൂഷകൾ നാളെ (2023 ഒക്ടോബർ 13 വെള്ളിയാഴ്ച വൈകിട്ട് 04:00 മണിയ്ക്ക് ജെല്ലിപ്പാറ സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.