1900ൽ ചിലിയിലെ സാന്റിയാഗോയിൽ ജനിച്ച ഈ വിശുദ്ധ ചെറുപ്പത്തിൽ ലിസ്യൂവിലെ കൊച്ചുത്രേസ്യപുണ്യവതിയുടെ ആത്മകഥ വായിക്കുകയും, പുണ്യവതിയുടെ ജീവിതത്തിൽ ആകൃഷ്ടയായി യേശുവിനു വേണ്ടി ജീവിതം മാറ്റിവയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു.അങ്ങനെ തന്റെ 19-ാം വയസില്‍ തെരേസ കര്‍മലീത്ത സഭയില്‍ ചേർന്നു.തന്റെ ഇരുപതാം വയസ്സിൽ നോവിഷ്യെറ്റിലായിരിക്കുമ്പോൾ വിശുദ്ധയ്ക്ക് ടൈഫോയ്ഡ് രോഗം പിടിപെട്ടു. താൻ ചെറുപ്രായത്തിൽ തന്നെ മരിക്കുമെന്ന് അവൾക്ക് നേരത്തെത്തന്നെ ദൈവം വെളിപ്പെടുത്തിയിരുന്നു.”എന്റെ ആരംഭവും എന്റെ അവസാനവും ഈശോയാണ്. ഞാന്‍ അവിടുത്തേതാണ്”- മരിക്കും മുന്‍പ് തന്റെ ഡയറിയില്‍ തെരേസ എഴുതി.മരണത്തിനു മുൻപ് അവൾ തന്റെ വ്രതവാഗ്ദാനവും നടത്തി.1920ലെ വലിയ ആഴ്ചയിലായിരുന്നു വിശുദ്ധയുടെ മരണം.കത്തുകളെഴുതിയാണ് കൂടുതല്‍ സമയവും തെരേസ പ്രേഷിതപ്രവര്‍ത്തനം നടത്തിയിരുന്നത്.തെരേസയുടെ ശവകുടീരം ഒരു ലക്ഷത്തോളം തീര്‍ഥാടകരാണ് ഒരോ വര്‍ഷവും സന്ദര്‍ശിക്കുന്നത്.ചിലിയിലെ ആദ്യത്തെ വിശുദ്ധയാണ് വി. തെരേസ.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.vatican.va/news_services/liturgy/saints/ns_lit_doc_19930321_teresa-de-jesus_en.html
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount