Saturday, April 13, 2024

ഇതെന്തിനുവേണ്ടി?. ക്രൈസ്തവ അവഹേളനം മാത്രം ലക്ഷ്യംവെച്ച് വീണ്ടും സിനിമകൾ.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

റൂഹാ മൗണ്ട്: ഒന്നിനുപുറകെ ഒന്നായി ക്രൈസ്തവ അവഹേളനം മാത്രം ലക്ഷ്യംവെച്ച് വീണ്ടും സിനിമകൾ. ഇതെന്തിനുവേണ്ടി?. ക്രൈസ്തവർ ഒന്നടങ്കം ഇത്തരം സിനിമകൾക്കെതിരെ പ്രതിഷേധങ്ങൾ ആരംഭിച്ചപ്പോൾ ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന, ക്രൈസ്തവ അവഹേളനം മാത്രം ലക്ഷ്യം വയ്ക്കുന്ന ഒരു കൂട്ടം തീവ്ര ചിന്താഗതിക്കാരായവർ വീണ്ടും വീണ്ടും ക്രൈസ്തവ അവഹേളന സിനിമകൾ ഇറക്കുന്നു. ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവരുടെ ലക്ഷ്യമെന്താണെന്ന് പൊതുസമൂഹം മനസ്സിലാക്കണം.

കേശു ഈ വീടിന്റെ നാഥൻ, ഈശോ എന്നീ രണ്ട് സിനിമകൾക്കെതിരെ ക്രൈസ്തവ സമൂഹം മുഴുവനും പ്രതികരിക്കുമ്പോൾ അതിനിടയിൽ അതിലും മോശമായ രീതിയിൽ സിനിമകൾ എടുക്കാനും സിനിമ പോസ്റ്ററുകൾ ഇറക്കാനും ശ്രമിക്കുന്നു. ഇതിൽനിന്നും എന്താണ് മനസ്സിലാക്കേണ്ടത്?. വളരെ വലിയ ഗൂഢാലോചനകളുടെ ഭാഗമല്ലേ ഇതെല്ലാം. ക്രൈസ്തവരെ അപമാനിക്കുക, ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുക ഇതല്ലേ ഇവരുടെ അജണ്ട.

ചെകുത്താന്റെ പേരുപയോഗിച്ച് ഇറങ്ങാൻ പോകുന്ന ഒരു സിനിമയാണ് കുറാത്ത് എന്ന സിനിമ. കുറാത്ത് എന്ന വാക്കിന് എസ്തോണിയൻ ഭാഷയിൽ പിശാച് എന്നാണ് അർത്ഥം. ആ പേരിൽ ഇറങ്ങിയ പോസ്റ്ററിന്റെ ടാഗ് ലൈൻ ഐ ആം ദി പോപ്പ് എന്നാണ് കൊടുത്തിരിക്കുന്നത്. ചെകുത്താന്റെ പേരുകൊടുത്തിരിക്കുന്ന ഒരു പോസ്റ്ററിന് ടാഗ് ലൈൻ കൊടുക്കാനുള്ളതാണോ കത്തോലിക്കാ സഭയുടെ തലവന്റെ പേര്. സിനിമയുടെ പേരും ടാഗ് ലൈനും തമ്മിൽ എന്ത് ബന്ധം. ആരാണ് ഇവർക്കൊക്കെ ഇതിനുള്ള അധികാരം കൊടുത്തത്.

ഇതുകൊണ്ടും തീരുന്നില്ല. രണ്ടുദിവസം മുൻപ് വീണ്ടും മറ്റൊരു സിനിമയുടെ പോസ്റ്റർ വന്നിരിക്കുന്നു. സിനിമയുടെ പേര് ചേര എന്നാണ്. സിനിമ പോസ്റ്ററിൽ ഉള്ള ചിത്രം മൈക്കൽ ആഞ്ചലോയുടെ വിശ്വവിഖ്യാതമായ പിയാത്ത എന്ന ചിത്രം. ഇതിനൊക്കെ എന്ത് ന്യായീകരണമാണുള്ളത്. ഇതൊക്കെ മനഃപൂർവം ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസങ്ങളെയും കരുതിക്കൂട്ടി അപമാനിക്കാൻ ചെയ്യുന്നതല്ലേ.

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവരെ മാത്രം ലക്ഷ്യംവെച്ച് തുടർച്ചയായി സിനിമകൾ വരുന്നു. ഇത്രയും പ്രതികരിച്ചതൊന്നും പോരാ എന്ന് ക്രൈസ്തവർക്ക് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ക്ഷമയുടെ മാർഗം പഠിച്ച ക്രൈസ്തവർ എല്ലാക്കാലവും എല്ലാക്കാര്യത്തിലും അങ്ങനെ ആയിരിക്കണമെന്നില്ല. കത്തോലിക്കാ സഭയെന്നാൽ, ക്രൈസ്തവ വിശ്വാസമെന്നാൽ, ഈശോ എന്നാൽ ക്രിസ്ത്യാനിയുടെ വികാരമാണ്. അതവന് സ്വന്തം ജീവനേക്കാളേറെ വലുതാണ്. അതിനാൽ ഇനിയുള്ള കാലം ഏതുതരത്തിലും ക്രിസ്ത്യാനി പ്രതികരിക്കും എന്ന കാര്യം മറക്കണ്ട.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111