Saturday, April 13, 2024

ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമം മുതലെടുത്ത് ക്രൈസ്തവ പീഢനം തീർത്തും അപമാനകരം: കെസിബിസി ജാഗ്രത കമ്മീഷന്‍.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

റൂഹാ മൗണ്ട്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ പാസാക്കിയിരിക്കുന്ന മതപരിവർത്ത നിരോധന നിയമത്തെ ദുരുപയോഗിച്ച് കത്തോലിക്കാ സഭയുടെ കീഴിൽ വരുന്ന പല സ്ഥാപനങ്ങൾക്കും വൈദികർക്കും സന്യസ്തർക്കുമെതിരെ കള്ളക്കേസുകൾ ചമയുന്ന പശ്ചാത്തലത്തിൽ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍. ചില രാഷ്ട്രീയമത സംഘടനകള്‍ അടിസ്ഥാനരഹിതമായി മതപരിവര്‍ത്തനാരോപണം ഉന്നയിക്കുകയും അധികാര ദുര്‍വിനിയോഗം നടത്തി കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥരെ നിരന്തരം നിര്‍ബന്ധിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയാണ്. നിയമക്കുരുക്കില്‍ അകപ്പെടുത്തി വൈദികരെയും സമര്‍പ്പിതരെയും ജയിലിലടക്കാനും, വസ്തുവകകള്‍ കൈവശപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം രാഷ്ട്രീയപ്രേരിതമായ വര്‍ഗീയ ശ്രമങ്ങളെന്ന് വ്യക്തമാണെന്ന് കെസിബിസി പ്രസ്താവിച്ചു.

മധ്യപ്രദേശിലെ സാഗര്‍ രൂപതയിലെ സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീസമൂഹം നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്കായി വര്‍ഷങ്ങളായി നിയമാനുസൃതം നടത്തിവരുന്ന ഹോസ്റ്റല്‍ അടച്ചുപൂട്ടാന്‍ അധികാരികള്‍ നടത്തുന്ന നിയമവിരുദ്ധ ശ്രമം, സാഗറിലെ പിപ്പര്‍ഖേഡിയില്‍ സി എം സി സന്യാസിനീസമൂഹം എയ്ഡ്സ് ബാധിതരായവരുടെ മക്കള്‍ക്കു വേണ്ടി നടത്തിയ ക്യാംപിനെ തുടര്‍ന്ന് നേരിടേണ്ടിവന്ന അതിക്രമങ്ങളും നിയമ നടപടികളും, സാഗര്‍ രൂപതയുടെ തന്നെ അനാഥാലയത്തിനെതിരെ കഴിഞ്ഞയിടെ ഉയര്‍ന്ന വ്യാജ ആരോപണങ്ങളും രൂപതയുടെ സ്ഥലം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും, ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഒക്ടോബര്‍ മാസം പത്താം തീയതി ട്രെയിന്‍യാത്രക്കായി എത്തിയ രണ്ട് ഉര്‍സുലൈന്‍ ഫ്രാന്‍സിസ്കന്‍ സന്യാസിനിമാരും, മാര്‍ച്ച് പത്തൊമ്പതിന് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രെയിന്‍ യാത്രയിലായിരുന്ന രണ്ട് തിരുഹൃദയ സന്യാസിനിമാരും വര്‍ഗീയവാദികളുടെ അതിക്രമത്തിനിരയായതുമൊക്കെ അടുത്തകാലത്തുണ്ടായ പ്രതിഷേധാര്‍ഹവും മതേതര ഇന്ത്യയ്ക്ക് അപമാനകാരവുമായ ചില സംഭവങ്ങളാണ്.

പ്രസ്തുത വിഷയങ്ങളില്‍ പലതിലും നിയമവിരുദ്ധ നടപടികള്‍ സന്യസ്തര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ സ്വീകരിക്കാന്‍ കടുത്ത രാഷ്ട്രീയസമ്മര്‍ദ്ദം തങ്ങള്‍ക്കുമേലുണ്ട് എന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ അതീവം ആശങ്കാജനകമാണ്. നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങളില്‍ മതപരിവര്‍ത്തനശ്രമമാണ് കുറ്റമായി ആരോപിക്കപ്പെടുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം കത്തോലിക്കാസഭയുടെ നയമല്ലാതിരിക്കെതന്നെ, മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട് അവര്‍ അനുഭവിക്കേണ്ടിവരുന്ന അതിക്രമങ്ങളെകുറിച്ചും കള്ളകേസുക ളുടെ പേരില്‍ നേരിടേണ്ടി വരുന്ന നിയമനടപടികളെകുറിച്ചും സത്യസന്ധമായ ഉന്നതതല അന്വേഷണം ആവശ്യമാണ്.

തീവ്രവര്‍ഗീയ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദത്തിന്‍റെ ഫലമായുള്ളതോ, അവര്‍ക്ക് ദുരുപയോഗിക്കാന്‍ അവസരമൊരുക്കുന്നതോ, പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കുന്നതോ ആയിരിക്കരുത് മതപരിവര്‍ത്തന നിരോധനനിയമങ്ങള്‍. നിസ്വാര്‍ത്ഥമായി രാജ്യത്തുടനീളം സാമൂഹ്യസേവനം ചെയ്യുന്ന സമര്‍പ്പിതരെയും അവരുടെ സ്ഥാപനങ്ങളെയും ശത്രുതാപരമായി സമീപിക്കുന്ന രീതിക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. രാജ്യത്തിന്‍റെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ അതിക്രമങ്ങളില്‍ ഇടപെടാനും, മതേതരത്വവും മതസൗഹാര്‍ദ്ദവും പുനഃസ്ഥാപിക്കാനും ഭരണാധികാരികള്‍ മുന്‍കൈയെടുക്കണമെന്നും കെ‌സി‌ബി‌സി ആവശ്യപ്പെട്ടു.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111