റൂഹാ മൗണ്ട്: ഇസ്ലാമിക ഭീകരതയ്ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി കേരളം മാറിയിരിക്കുന്നു. അതിന് വ്യക്തമായ തെളിവാണ് കാബൂളിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ന് കേരളം കേട്ട ഏറ്റവും ഞെട്ടലുളവാക്കുന്ന വാർത്തയാണ് കാബൂൾ വിമാനത്താവളം ആക്രമിച്ച ഐ എസ് ഭീകര സംഘടനയിൽ 14 മലയാളികൾ ഉണ്ടെന്നുള്ള വാർത്ത. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 14 ഇന്ത്യക്കാർ ഉണ്ടെന്നല്ല. 14 മലയാളികൾ ഉണ്ടെന്ന്. കേരളം എന്ന ഈ കൊച്ചുസംസ്ഥാനം എങ്ങനെയാണ് ഇസ്ലാമിക ഭീകരതയ്ക്ക് വളക്കൂറുള്ള മണ്ണായി മാറിയത്. 14 ജില്ല മാത്രമാണ് കേരളത്തിലുള്ളത്. അതുപോലെ തന്നെ 14 ഭീകരരും ഐ എസ് ഭീകര സംഘടനയിൽ ഉണ്ട്. ഓരോ ജില്ലയ്ക്കും ഓരോ കളക്ടർ ഉണ്ടെന്നുപറയുന്നതുപോലെ കേരള സംസ്ഥാനത്തിന് ഓരോ ജില്ലയ്ക്കും ഓരോ ഭീകരവാദി ഉണ്ടെന്ന് വേണമെങ്കിൽ പറയാവുന്ന അവസ്ഥയിലേക്കായില്ലേ കാര്യങ്ങൾ.
മലയാളികളായ ഇവർ മലപ്പുറം, കാസർഗോഡ്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാബൂൾ വിമാനത്താവളം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസൻ (ISIS-K) ഭീകരസംഘടനയുടെ ഭാഗമായി ഈ 14 പേരും കാബൂളിൽ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ഒരാൾ മുൻപ് വീട്ടിലേയ്ക്ക് വിളിച്ചിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ എല്ലാ ജിഹാദി തീവ്രവാദ സംഘടനകളെക്കാളും ഏറ്റവും തീവ്രവും അക്രമാസക്തവുമായ ഒരു സംഘടനയാണ് ഈ 14 മലയാളികളുള്ള സംഘടന എന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്.
കേരള കത്തോലിക്കാസഭയിലെ പലരും ഇതിനെക്കുറിച്ച് ശക്തമായി മുന്നറിയിപ്പ് നൽകി. ഒരുപാട് പേർ സത്യമാണെന്ന് മനസ്സിലാക്കി ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നു. എന്നാൽ കുറെയധികം പേർ മുന്നറിയിപ്പ് നൽകിയവരെ പലതരത്തിൽ അവഹേളിക്കുകയാണുണ്ടായത്. പക്ഷേ മുൻ DGP വിരമിക്കുന്നതിന് മുൻപ് ഭീകരവാദപ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ടെന്നുള്ള കാര്യം വെട്ടിത്തുറന്നുപറഞ്ഞപ്പോൾ പലരും ഞെട്ടലോടെയാണ് കേട്ടത്. മുൻപ് കത്തോലിക്കാസഭയിലെ പലരും തന്ന മുന്നറിയിപ്പ് സത്യമായിരുന്നെന്ന് പലരും തിരിച്ചറിയുകകൂടി ചെയ്തു.
കേരളത്തിൽ നിന്നും ഇത്രയുമധികംപേർ ഭീകരവാദപ്രവർത്തങ്ങൾക്ക് പോയിട്ടുണ്ടെങ്കിൽ കേരളത്തിൽ അതിനുള്ള കൂടുതൽ സൗകര്യങ്ങൾ ഉണ്ടെന്ന് വ്യക്തമാണ്. എന്തുകൊണ്ടാണ് കേരളത്തിൽ ഇങ്ങനെ സംഭവിക്കുന്നതെന്ന് ചോദിച്ചാൽ അതിനുള്ള ഒരുത്തരം ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം തന്നെയാണ്. ഭരണകൂടം നിഷ്‌ക്രിയത്വം ഉപേക്ഷിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ജാഗ്രതാനിർദേശം നൽകിയിരുന്നു. അതൊന്നും കാര്യമാക്കാതെ വോട്ടുബാങ്കും, പലതരം ലാഭക്കച്ചവടങ്ങളും, വർഗീയ സമ്മർദ്ദങ്ങളും ലക്ഷ്യം വച്ചുള്ള ഭരണകൂടത്തിന്റെ നിഗൂഢതാല്പര്യങ്ങൾ മാത്രം നടത്തി. അതിൽനിന്ന് ലഭിച്ചതോ ഭീകരരെ വളർത്തുന്ന നാടാണ് കേരളമെന്ന വാർത്തകളും.
ഇനിയും നിഷ്‌ക്രിയത്വം കാണിച്ചിരുന്നാൽ, നിസ്സംഗരായിരുന്നാൽ സിറിയ ഇറാഖ്, അഫ്ഗാനിസ്ഥാൻ ഇതെല്ലാം കേരളത്തിൽ ആവർത്തിക്കപ്പെടാൻ അധികനാൾ വേണ്ടിവരില്ല.