സഭയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്‌ടിച്ച ആര്യനിസം എന്ന പാഷണ്ഡതയ്ക്കെതിരെ പോരാടിയ വേദപാരംഗതനായ വി.അത്തനേഷ്യസ് A. D 296ൽ ഈജിപ്തിലെ അലക്സാൻഡ്രിയായിലാണ് ജനിച്ചത്.325ൽ, ഒരു ഡീക്കൻ ആയിരിക്കെ നിഖ്യാ സൂനഹദോസിൽ പങ്കെടുത്ത വിശുദ്ധൻ, ആര്യനിസത്തിനെതിരെയുള്ള സഭയുടെ നിലപാട് മനസ്സിലാക്കി. യേശു വെറും ഒരു സൃഷ്ടി മാത്രമല്ലെന്ന് പ്രഖ്യാപിക്കുകയും അവിടുത്തെ ദൈവസ്വഭാവം ഉറപ്പിക്കുകയും ചെയ്ത നിഖ്യാ സൂനഹദോസിന്റെ പ്രബോധനം വിശുദ്ധൻ സഭാമക്കളുടെ ഇടയിൽ പ്രചരിപ്പിച്ചു.328ൽ വലിയ ജനസമ്മതിയോടെ അലക്സാൻഡ്രിയായിലെ ബിഷപ്പ് ആയി വിശുദ്ധൻ നിയമിക്കപ്പെട്ടു.നിഖ്യാ സൂനഹദോസിന്റെ പ്രബോധനങ്ങളെ ഉയര്‍ത്തിപ്പിടിച്ചതിനാല്‍ ചക്രവർത്തിമാരിൽനിന്നുള്ള നിരവധി പീഡനങ്ങള്‍ക്ക് വിശുദ്ധന്‍ വിധേയനായിട്ടുണ്ട്. അഞ്ചോളം പ്രാവശ്യം വിശുദ്ധന് ഒളിവില്‍ കഴിയേണ്ടതായി വന്നു. തന്റെ ജീവിതകാലത്ത് മരുഭൂമിയിലെ വി.അന്തോനീസുമായി വിശുദ്ധൻ സൗഹൃദം സ്ഥാപിച്ചിരുന്നു. വി. അന്തോനീസിന്റെ ജീവചരിത്രം രചിച്ചത് വി. അത്തനേഷ്യസാണ്.A.D 373ലായിരുന്നു വിശുദ്ധന്റെ മരണം.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1279
https://www.catholic.org/saints/saint.php?saint_id=336
https://www.newadvent.org/cathen/02035a.htm
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount