റൂഹാ മൗണ്ട്: കത്തോലിക്കാ സഭ വലിയ നോമ്പിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈസ്റ്ററിനോടനുബന്ധിച്ചുള്ള ഈ വലിയ നോമ്പ് ചില പൗരസ്ത്യ സഭകളിൽ 50 ദിവസവും റോമൻ കത്തോലിക്കാ സഭയിൽ (ലത്തീൻ സഭ) 40 ദിവസവുമായിട്ടാണ് ആചരിക്കപ്പെടുന്നത്. റോമൻ കത്തോലിക്കാ സഭയിൽ വിഭൂതി ബുധൻ മുതലാണ് വലിയ നോമ്പ് തുടങ്ങുന്നത്. എന്നാൽ സീറോ മലബാർ സഭയിലും സീറോ മലങ്കര സഭയിലും വിഭൂതി ബുധന് മുൻപുള്ള തിങ്കൾ മുതൽ നോമ്പാരംഭിക്കുന്നു.
റോമൻ കത്തോലിക്കാ സഭയുടെ പാരമ്പര്യമനുസരിച്ച് വിഭൂതി ബുധന്‍ മുതല്‍ വലിയ ശനി വരെയുള്ള 40 ദിനങ്ങളാണ് നോമ്പുകാലമായി ആചരിക്കുന്നത്. ഞായര്‍ കര്‍ത്താവിന്‍റെ ദിവസം ആയതുകൊണ്ട് (ആഴ്ചയിലെ ആദ്യദിനമായ ഉത്ഥാനദിനം) ഇതിനിടയില്‍ വരുന്ന 6 ഞായറാഴ്ചകള്‍ നോമ്പുദിനങ്ങളായി കൂട്ടാറില്ല. (ഇക്കാരണത്താലാണ് ഞായറാഴ്ചകളില്‍ വിശുദ്ധരുടെ സ്മരണാദിനങ്ങള്‍ വന്നാലും ലത്തീന്‍ സഭയില്‍ ഇടവകതിരുനാളൊഴികെയുള്ള തിരുനാളാചരണം അടുത്ത ദിവസത്തേക്കു മാറ്റിവയ്ക്കുന്നത്.) ഞായർ നോമ്പുദിനമായി കണക്കാക്കുന്നില്ല എങ്കിലും നോമ്പാചരണം ഒഴിവാക്കാം എന്നർത്ഥമില്ല.
വിഭൂതി ബുധന്‍ മുതല്‍ വലിയ ശനി വരെയുളള 40 ദിവസങ്ങള്‍ കഴിഞ്ഞുവരുന്ന ദിവസമാണ് റോമന്‍ കത്തോലിക്കാ സഭയില്‍ വലിയ നോമ്പായി ആചരിക്കുന്നത്. ഈശോ 40 ദിവസം മരുഭൂമിയിൽ ഉപവസിച്ച് പ്രാർത്ഥിച്ചതിന്റെ ഓർമ്മയാണ് ഈ വലിയ നോമ്പ്. ഈ 40 ദിവസം എന്നത് ബൈബിളിൽ പലഭാഗങ്ങളിലും ഒട്ടേറെ പ്രാധാന്യം അർഹിക്കുന്ന സംഖ്യയാണ്.
1. നോഹയുടെ കാലത്തെ വെള്ളപ്പൊക്കം 40 ദിനം നീണ്ടുനില്ക്കുന്നുണ്ട് (ഉല്പ 7:12).
2. ഈജിപ്തില്‍ നിന്നും ഒളിച്ചോടുന്ന മോശ 40 വര്‍ഷങ്ങളാണ് മിദിയാനില്‍ ആടുമേയിച്ചു നടക്കുന്നത് (അപ്പപ്ര 7:30).
3. 10 കല്പന ഏറ്റുവാങ്ങുംമുമ്പ് മോശ സീനായ് മലമുകളില്‍ 40 രാവും പകലും പ്രാര്‍ഥനയില്‍ ചെലവഴിക്കുന്നുണ്ട് (പുറ 24:18).
4. മോശ ഇസ്രായേല്‍ ജനത്തിനുവേണ്ടി 40 ദിവസങ്ങള്‍ ദൈവത്തോടു മധ്യസ്ഥപ്രാര്‍ഥന നടത്തുന്നുണ്ട് (നിയമാ 9:18).
5. ഇസ്രായേല്‍ ജനം കാനാന്‍ ദേശം ഒറ്റുനോക്കാനായി 40 ദിവസമാണെടുക്കുന്നത് (സംഖ്യ 13:25).
6. ഇസ്രായേല്‍ ജനം 40 വര്‍ഷം മരുഭൂമിയില്‍ അലഞ്ഞുനടക്കുന്നുണ്ട് (നിയമാ 8:2-5).
7. ജസബെല്‍ രാജ്ഞിയില്‍നിന്നും രക്ഷപെട്ടോടുന്ന ഏലിയ 40 ദിവസമെടുത്താണ് ഹോറെബ് മലയിലെത്തുന്നത് (1രാജാ 19:8).
8. യേശു ഉത്ഥാനത്തിനുശേഷം 40 ദിവസങ്ങള്‍ കഴിഞ്ഞാണ് സ്വര്‍ഗാരോഹണം ചെയ്യുന്നത് (അപ്പപ്ര 1:3).
ഇത്തരത്തിൽ 40 എന്ന സംഖ്യ ബൈബിളിൽ ഒരുപാട് പ്രാധാന്യം അർഹിക്കുന്നു. ഇങ്ങനെ 40 ദിവസം വലിയ നോമ്പ് കത്തോലിക്കാ സഭയിൽ ആചരിക്കപ്പെടുമ്പോൾ പ്രധാനമായും ഉപവാസത്തിലൂടെയും പ്രാർത്ഥനയുടെയും കടന്നുപോകുന്ന പ്രധാന ദിവസങ്ങളാണ് ഈ ദിനങ്ങൾ. വിഭൂതി ബുധനാഴ്ച ആരംഭിച്ച് വിശുദ്ധ വാരത്തിലെ ശനിയാഴ്ച രാത്രിയിലെ ഉയിർപ്പിന്റെ തിരുക്കർമങ്ങളോടെ നാല്പതു (40) ദിവസം (Quadragesima)നീളുന്ന വലിയ നോമ്പ് സമാപിക്കുന്നു. എല്ലാ ഞായറാഴ്ചകളും ഈശോയുടെ ഉത്ഥാനത്തിരുന്നാൾ ദിവസമാണ്. അത് കൊണ്ട് വിഭൂതി ബുധൻ മുതൽ വലിയ ശനി വരെയുള്ള ഞായറാഴ്ച്ചകൾ നോമ്പുകാലത്തിൽ എണ്ണപ്പെടുന്നില്ല. ഈ ഞായറാഴ്ചകൾ ഒഴിവാക്കിയാണ് റോമൻ കത്തോലിക്കാ സഭയിൽ നോമ്പുകാലം നാല്പത് എന്ന് ക്രമപ്പെടുത്തിയിരിക്കുന്നത്.
കടപ്പാട്: ഫേസ്ബുക്ക് പോസ്റ്റ്