1885നും 1887നുമിടയിലാണ് ഉഗാണ്ടയിൽ ക്രൈസ്തവവിശ്വാസം സ്വീകരിച്ച 22 പേർ രക്തസാക്ഷിത്വം വരിച്ചത്.1879-ൽ കർദിനാൾ ലവിഗറി സ്ഥാപിച്ച വൈറ്റ് ഫാദേഴ്‌സ് എന്ന വൈദികസംഘത്തെ ഉഗാണ്ടയിലെ രാജാവ് മുതേസ സ്വീകരിച്ചതോടെ ഉഗാണ്ടയിൽ കത്തോലിക്കാ മതം വ്യാപിക്കാൻ തുടങ്ങി.രാജാവിന്റെ കൊട്ടാരത്തിലെ നിരവധി യുവസേവകന്മാർ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. മുതേസയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മകൻ വാങ്ഗ ഭരണം ഏറ്റെടുത്തു.യുവസേവകരെ വിജാതീയ ആചാരങ്ങളുടെ പേരിൽ ലൈംഗികമായി ചൂഷണം ചെയ്തിരുന്ന രാജാവിന്റെ പ്രവർത്തികളെ എതിർത്തതിനെത്തുടർന്ന് 1885ൽ മുഖ്യസേവകനായ ജോസഫ് മുകാസ ശിരശ്ചേദം ചെയ്യപ്പെട്ടു. തുടർന്ന് മുഖ്യസേവകനായി നിയമിക്കപ്പെട്ട ചാൾസ് ലവാങ്ങ മറ്റ് സേവകരെ രാജാവിന്റെ ഉപദ്രവങ്ങളിൽ നിന്ന് രക്ഷിക്കുകയും തങ്ങളുടെ ആത്മരക്ഷ സാധ്യമാക്കുന്നതിനു വേണ്ടി മറ്റ് സേവകരെയും കൂട്ടി മാമോദീസ സ്വീകരിക്കുകയും ചെയ്തു.സേവകരിൽ പെട്ട ഒരു കുട്ടി വേദപഠനം നടത്തുന്നു എന്ന് അറിയാനിടയായ രാജാവ് എല്ലാ സേവകരെയും ചോദ്യം ചെയ്തു. ധീരതയോടെ വിശ്വാസം ഏറ്റുപറഞ്ഞ എല്ലാ സേവകരും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.രക്തസാക്ഷിത്വത്തിനായി സന്തോഷത്തോടെ ഒരുങ്ങിയ അവരെ രണ്ട് ദിവസം കാൽനടയായി യാത്ര ചെയ്യിച്ച് നമുഗോങ്ങോ എന്ന സ്ഥലത്തുവച്ച് കൂട്ടത്തോടെ കെട്ടിയിട്ട് കത്തിക്കുകയാണുണ്ടായത്. ഏതാനും ചിലർ ശിരശ്ചേദം ചെയ്യപ്പെട്ടും മറ്റ് പല പീഡനങ്ങളാലും രക്തസാക്ഷിത്വം വരിച്ചു.പോള്‍ ആറാമന്‍ പാപ്പാ ചാള്‍സ് ലവാങ്ങയേയും, അദ്ദേഹത്തിന്റെ സഹചാരികളേയും 1964 ജൂണ്‍ 22ന് വിശുദ്ധരായി പ്രഖ്യാപിച്ചു.ആഫ്രിക്കന്‍ കത്തോലിക്കാ യുവജനതയുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ ചാള്‍സ് ലവാങ്ങ.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1543
https://www.catholicnewsagency.com/saint/st-charles-lwanga-and-companions-martyrs-of-uganda-488
http://www.october2019.va/en/testimoni/i-testimoni/the-holy-martyrs-of-uganda.html
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount