Saturday, April 20, 2024

ഉണരുക…നിങ്ങൾക്കുവേണ്ടി പ്രതികരിക്കാൻ മറ്റാരെങ്കിലും വരുമെന്ന് കാത്തിരിക്കരുത്. ഫാ. സേവ്യർ ഖാൻ വട്ടായിൽ.

Must read

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

റൂഹാ മൗണ്ട്: പൊതുസമൂഹത്തോട് ഉണരുവാൻ വീണ്ടും ആവശ്യപ്പെട്ട് അട്ടപ്പാടി റൂഹാ മൗണ്ടിൽ നിന്നും വട്ടായിലച്ചൻ. അച്ചൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ നൽകിയ വീഡിയോ സന്ദേശത്തിലൂടെയാണ് പൊതുസമൂഹത്തോട് ഉണരുവാൻ അഭ്യർത്ഥിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ലഭിച്ച ഒരു ന്യൂസിന്റെ അടിസ്ഥാനത്തിലാണ് അച്ചൻ സമൂഹത്തോട് കുറച്ച് കാര്യങ്ങൾ വീഡിയോ സന്ദേശത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മൊസാംബിക്കിൽ ക്രൈസ്തവർക്കുനേരെ ഇസ്ലാമിക കലാപകാരികൾ നടത്തിയ ക്രൂരതയിൽ ജീവിതം തകർന്നുപോയ ക്രൈസ്തവരുടെ ദയനീയ അവസ്ഥയാണ് D W ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്. സംഭവം നടന്നുകഴിഞ്ഞ് ഏതാണ്ട് ഒരുവർഷത്തോളം കഴിഞ്ഞിട്ടും ആരും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല. U N ന്റെ ഫുഡ് വിതരണത്തിന് എത്തിയവർ പകർത്തിയ വീഡിയോ ദൃശ്യങ്ങളാണ് ന്യൂസിലൂടെ പുറത്തുവന്നിരിക്കുന്നത്.

ഇത് മൊസാംബിക്കിലുള്ള ക്രിസ്തീയ സമൂഹത്തെ ടാർജറ്റ് ചെയ്ത് ഇസ്ലാമിക കലാപകാരികൾ നടത്തിയ ക്രൂരതയാണെന്ന് സേവ്യർ ഖാൻ വട്ടായിലച്ചൻ വ്യക്തമാക്കി. കലാപകാരികൾ ക്രൈസ്തവരെ ആക്രമിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകുക, കുട്ടികളെ കൊന്നുകളയുക തുടങ്ങി ഭീകരമായ ആക്രമണങ്ങൾ ആണ് മൊസാംബിക്കിൽ അരങ്ങേറിയിരിക്കുന്നത്. അവിടെയുള്ള സാധുക്കളായ ക്രൈസ്തവർ പേടിച്ച് എല്ലാം ഉപേക്ഷിച്ച് അഭയാർത്ഥി ക്യാമ്പുകളിൽ അഭയം തേടുന്നു. അവിടെ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആരും തിരിഞ്ഞുനോക്കാതെ അവഗണിക്കപ്പെട്ടുകിടക്കുന്ന ദയനീയ അവസ്ഥയാണ് പുറത്തുവന്നിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ ഫുഡ് വിതരണത്തിനെത്തിയവർ അവിടെ എത്തിയത് പോലും വളരെ കഷ്ടപ്പെട്ടാണ് എന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്. ഇസ്ലാമിക് കലാപകാരികൾ നിരന്തരം ആക്രമണം നടത്തുന്ന ഈ ഭൂപ്രദേശമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കൾ അവർ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും അറിയാതെ സങ്കടക്കടലായ അഭയാർത്ഥി ക്യാമ്പുകൾ. യുവതീയുവാക്കളെ തട്ടിക്കൊണ്ടുപോയി അവരെ തോക്കുപയോഗിക്കാനും മറ്റും പരിശീലനം കൊടുത്ത് അവരെയും കലാപകാരികളാക്കി മറ്റുസ്ഥലങ്ങളിലേയ്ക്ക് അയയ്ക്കുന്നു. പെൺകുട്ടികളെ കലാപകാരികൾ ഭാര്യമാരും അടിമകളുമാക്കുന്നു. ഒരു വർഷത്തോളമായി ടെലിഫോൺ നെറ്റ് വർക്കുകളോ ഇലക്‌ട്രിസിറ്റിയോ ഒന്നും അവിടെയില്ല. അത്രയും ദയനീയമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇതുവരെയും ഈ വാർത്ത പുറംലോകത്ത് എത്തിച്ചിട്ടില്ല. ഇത്രയും വേദനയനുഭവിക്കുന്ന ഈ സമൂഹത്തിനുവേണ്ടി ആരും ശബ്ദമുയർത്തിയിട്ടില്ല. ഗവൺമെന്റിന്റെ ഏജൻസികളോ, പ്രത്യേകിച്ച് പോലീസോ, പട്ടാളമോ ഒന്നും അവരെ സഹായിക്കാൻ എത്തിയിട്ടില്ല. 57 ശതമാനം ക്രിസ്ത്യാനികൾ ഉള്ള സംസ്ഥാനത്താണ് ഇസ്ലാമിക കലാപകാരികൾ ഈ അഴിഞ്ഞാട്ടം നടത്തിയിരിക്കുന്നത്. ഇതിനു കാരണം തക്കസമയത്ത് ഉണരാത്തതും പ്രതികരിക്കാത്തതും ഇടപെടാത്തതുമല്ലേ എന്ന് വട്ടായിലച്ചൻ ആവർത്തിച്ച് ചോദിക്കുന്നു. നേതൃത്വങ്ങളും സമൂഹങ്ങളും ഇതിനെതിരെ ഉണരുന്നില്ല. എല്ലാവരും അവർ പ്രതികരിക്കും ഇവർ പ്രതികരിക്കും എന്ന് കരുതി മിണ്ടാതിരിക്കുന്നു. ഇത് കേരളത്തിന് ഒരു പാഠമാണെന്ന് സേവ്യർ ഖാൻ വട്ടായിലച്ചൻ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ ഇപ്പോഴും ഒരുപാട് പേർ നമ്മുടെ നേതാക്കന്മാർ പ്രതികരിക്കും, നമ്മുടെ ലീഡർമാരുണ്ടല്ലോ, വൈദികരുണ്ടല്ലോ, രാഷ്ട്രീയക്കാർ ഉണ്ടല്ലോ, സാംസ്‌കാരിക നായകന്മാർ ഉണ്ടല്ലോ, പത്രമാധ്യമങ്ങൾ ഉണ്ടല്ലോ, പല പാർട്ടികളും സന്നദ്ധ സംഘടനകളുമുണ്ടല്ലോ അവരൊക്കെ പ്രതികരിച്ചോളും ഞാൻ പ്രതികരിച്ചില്ലേലും കുഴപ്പമില്ല എന്ന് കരുതിയിരിക്കുകയാണ്. ആ ചിന്ത അങ്ങനെത്തന്നെ മായ്ച്ചുകളയണം എന്ന് വട്ടായിലച്ചൻ വ്യക്തമാക്കുന്നു. കാരണം നാം പ്രതികരിക്കുന്നില്ലെങ്കിൽ നമുക്കുവേണ്ടി മറ്റാരെങ്കിലും സംസാരിക്കുമെന്ന് കരുതിയിരിക്കണ്ട. വളരെയധികം ആളുകൾ സമുദായത്തിനും വിശ്വാസത്തിനുംവേണ്ടി സംസാരിക്കുന്നുണ്ടെങ്കിലും ഒരു ജനകീയ പ്രതിരോധം ഉണരണമെന്ന് വട്ടായിലച്ചൻ വ്യക്തമാക്കുന്നു. നമുക്കുവേണ്ടി നാം സംസാരിക്കണമെന്നും ഉണരണമെന്നും മറ്റാരെയും കാത്തിരിക്കരുതെന്നും നമ്മുടെ സമുദായത്തെ നാം സംരക്ഷിക്കണമെന്നും അത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വട്ടായിലച്ചൻ തന്റെ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

More articles

Latest article

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111