Saturday, April 20, 2024

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ ആലഞ്ചേരി പിതാവിനെതിരെ ക്രിമിനൽ കേസ് കൊടുത്ത അഡ്വ. പോളച്ചൻ പുതുപ്പാറ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത്.

Must read

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

റൂഹാ മൗണ്ട്: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടിൽ ആലഞ്ചേരി പിതാവിനെതിരെ ക്രിമിനൽ കേസ് കൊടുത്ത അഭിഭാഷകൻ അഡ്വ. പോളച്ചൻ പുതുപ്പാറ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തി. രൂപതയിലെ വിമത വൈദികർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിവന്ദ്യ പിതാവിനെതിരെ ആദ്യമായി താൻ കേസ് കൊടുത്തതെന്നും അതിൽ ഏറെ ദുഃഖമുണ്ടെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

എറണാകുളം അങ്കമാലി അതിരൂപതക്കുണ്ടായി എന്നുപറയുന്ന സാമ്പത്തിക നഷ്ടം മറ്റൊരു വസ്തു വിറ്റതിന്റെ പൈസ കിട്ടാനുള്ളതാണ്. പൈസയ്ക്ക് പകരം ജാമ്യമായി സ്ഥലം ലഭിച്ചിട്ടുള്ളതുമാണ്. ജാമ്യമായി വച്ചിരിക്കുന്ന ഈ സ്ഥലങ്ങൾ വിറ്റാൽ അത് തീരുന്നതാണ്. ഭൂമിയിടപാടിന്റെ കാര്യത്തിൽ ആലഞ്ചേരി പിതാവിന് സാങ്കേതികമായി തെറ്റുപറ്റിയെങ്കിലും അദ്ദേഹം അതിരൂപതയെ വഞ്ചിച്ചിട്ടില്ല. പണം സംബന്ധിക്കുന്ന വിഷയത്തിൽ പിതാവിന് പങ്കില്ലെന്ന് മാത്രമല്ല, ഒരു പൈസ പോലും അദ്ദേഹം എടുത്തിട്ടില്ലയെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആലോചനാസമിതിയും ഫിനാൻസ് കൗൺസിലുമെല്ലാം ചേർന്നെടുത്ത തീരുമാനപ്രകാരമാണ് ഭൂമിയിടപാട് നടന്നത്. ആലഞ്ചേരി പിതാവ് തട്ടിപ്പൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

ആലഞ്ചേരി പിതാവ് അങ്കമാലി മെഡിക്കൽ കോളജിനടക്കം വാങ്ങിയ ഭൂമികൾ അതിരൂപതയ്ക്ക് വലിയ ലാഭമാണ്. വാങ്ങിയതിൻ്റെ ഇരട്ടി വില ഇന്നു കിട്ടും. ഈ കച്ചവടങ്ങളിൽ അതിരൂപതയ്ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. ആലഞ്ചേരി പിതാവ് രൂപതയെ രക്ഷിക്കുകയായിരുന്നു – അദ്ദേഹം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും പിതാവിന് മാനഹാനി നേരിടേണ്ടിവന്നതിൽ വേദന പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

അഡ്വ. പോളച്ചൻ പുതുപ്പാറ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോ കാണുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

More articles

Latest article

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111