Friday, December 1, 2023

ഏറ്റവും വലിയ പ്രാര്‍ത്ഥന – ഒരു ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്…

Must read

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

ഒരു വൈദികന്‍ എല്ലാ ദിവസവും ഉച്ചസമയത്തു പള്ളിയില്‍ കടന്നു ചെന്ന് നോക്കുമായിരുന്നു വിശ്വാസികള്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി കടന്നു വരുന്നുണ്ടോ എന്ന്. അങ്ങനെ ഇരിക്കെ ഒരു ദിവസം പള്ളിയുടെ വാതില്‍ തുറന്നു ഒരാള്‍ കയറുന്നത് കണ്ടു. അദ്ദേഹം മുഷിഞ്ഞ വേഷം ധരിച്ചു…വളരെ ക്ഷീണിതനായി ….കയ്യില്‍ ഒരു ചോറുപാത്രവുമായി പള്ളിക്കുള്ളില്‍ കടന്നു പോകുകയും മുട്ടുകുത്തി തലകുനിച്ചു ഒരുനിമിഷം ഇരുന്നതിനു ശേഷം എഴുന്നേറ്റു പോകുന്നതും കണ്ടു…..ഇങ്ങനെ മൂന്നാല് ദിവസം അദ്ദേഹം പതിവായി പള്ളിക്കുള്ളില്‍ വരുന്നത് ആ ഫാദര്‍ കണ്ടു.

ഒരു പരിചയവും ഇല്ലാത്ത വ്യക്തി ആയതിനാല്‍ വൈദികന് അദ്ദേഹത്തില്‍ സംശയം തോന്നി. ഒരു ദിവസം വൈദികന്‍ അദ്ദേഹത്തോട് ചോദിച്ചു… ”നിങ്ങള്‍ ദിവസവും ഈ സമയത്ത് എന്തിനാണ് ഇവിടെ വരുന്നത്? ഇവിടെ വന്നയുടന്‍ തന്നെ നിങ്ങള്‍ തിരിച്ചു പോകുകയും ചെയ്യുന്നു….. എന്താണ് ഇതിന്‍റെ ഉദ്ദേശ്യം ?”

അദ്ദേഹം പറഞ്ഞു….”ഞാന്‍ ഒരു ഫാക്ടറി ജോലിക്കാരന്‍ ആണ്. എന്‍റെ ഉച്ച ആഹാരം കഴിക്കുവാന്‍ തന്നിരിക്കുന്ന സമയം ½ മണിക്കൂര്‍ ആണ്. ഇതെന്‍റെ പ്രാര്‍ത്ഥനാ സമയം ആയി ഞാന്‍ തിരഞ്ഞെടുത്തു. എനിക്ക് ശക്തിയും ആരോഗ്യവും കിട്ടുന്ന നിമിഷം ഇതാണ്. ഒരു നിമിഷമേ എനിക്ക് ഇവിടെ നില്ക്കുവാന്‍ സാധിക്കുകയുള്ളൂ….. കാരണം ഫാക്ടറി വളരെ ദൂരെയാണ്.”

അപ്പോള്‍ വൈദികന്‍ ചോദിച്ചു…..
”എന്താണ് ഇത്രയും ദൂരെ വന്നു ഈ ഒരു നിമിഷം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്?”

അപ്പോള്‍ അദ്ദേഹം പറഞ്ഞു……
”ഞാന്‍ മുട്ടുകുത്തി എന്‍റെ കര്‍ത്താവിനോട് ഇങ്ങനെ പറയും…..

എന്‍റെ നാഥാ….ഞാനിതാ കടന്നു വന്നിരിക്കുന്നു…..നിന്നേ….കണ്ടു മുട്ടിയ ദിവസം മുതല്‍ ഞാനെത്ര സന്തോഷവാനാണ്…..അന്നുമുതല്‍ നമ്മുടെ സൗഹൃദം വളര്‍ന്നു …..നീ എന്‍റെ പാപങ്ങള്‍ ഏറ്റെടുത്തു….എനിക്ക് പ്രാര്‍ത്ഥിക്കാന്‍ അധികം അറിഞ്ഞുകൂടാ…..ഞാന്‍ എന്നും നിന്നേ ഓര്‍ക്കും , എന്‍റെ യേശുവേ…..ഞാന്‍ അങ്ങയുടെ ബെന്‍. കര്‍ത്താവേ ….ഞാന്‍ ഇപ്പോള്‍….പോകുന്നു….. ”

അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന കേട്ടിട്ട് വൈദികന് വളരെ വിചിത്രമായി തോന്നി.

വൈദികന്‍ ബെന്നിനോട് പറഞ്ഞു…”ഓഹോ…അങ്ങനെയാണോ ? താങ്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്നു പ്രാര്‍ത്ഥിക്കാം …. ”അതിനു ശേഷം ബെന്‍ വേഗം തന്‍റെ ഫാക്ടറിയിലേക്ക് കടന്നു പോയി…..

ബെന്നിനെപോലെ വൈദികനും അപ്പോള്‍ പള്ളിയില്‍ മുട്ടുകുത്തി. അപ്പോള്‍ അത്രയും നാള്‍ വൈദികന്‍ അനുഭവിച്ചിട്ടില്ലാത്ത അത്രയും വലിയ ദൈവസാന്നിദ്ധ്യം അവിടെ അനുഭവിച്ചു. തന്‍റെ ഹൃദയം അലിയുന്നതുപോലെയും ദൈവത്തിന്‍റെ ചൂടേറിയ സ്നേഹം തന്നിലേക്ക് കടന്നു വരുന്നത് പോലെയും യേശു തന്‍റെ മുന്‍പില്‍ വന്നു നില്ക്കുന്നത് പോലെയും അനുഭവപെട്ടു…. വൈദികന്‍റെ രണ്ടു കണ്ണുകളും നിറഞ്ഞു ഒഴുകി. അതിനു ശേഷം അദ്ദേഹം ബെന്‍ പറഞ്ഞ ആ പ്രാര്‍ത്ഥന അവിടെ ഇരുന്നു പ്രാര്‍തഥിച്ചു…..

‘എന്‍റെ നാഥാ….ഞാനിതാ കടന്നു വന്നിരിക്കുന്നു…..നിന്നേ….കണ്ടു മുട്ടിയ ദിവസം മുതല്‍ ഞാനെത്ര സന്തോഷവാനാണ്…..അന്നുമുതല്‍ നമ്മുടെ സൗഹൃദം വളര്‍ന്നു…..നീ എന്‍റെപാപങ്ങള്‍ ഏറ്റെടുത്തു….എനിക്ക് പ്രാര്‍ത്ഥിക്കാന്‍ അധികം അറിഞ്ഞുകൂടാ…..ഞാന്‍ എന്നും നിന്നേ ഓര്‍ക്കും , എന്‍റെ യേശുവേ…..ഞാന്‍ അങ്ങയുടെ അഭിഷിക്തനായൊരു എളിയ വൈദികന്‍….”

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അതേ…..സമയത്ത് ആ വൈദികന്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുവാന്‍ ഇരുന്നിട്ടും ബെന്നിനെ കാണുവാന്‍ സാധിച്ചില്ലാ…..വൈദികന് വിഷമം ആയി.

ബെന്നിന് എന്ത് പറ്റി എന്നാ ചിന്തയുമായി ഫാദര്‍ ദൂരെയുള്ള ഫാക്ടറിയില്‍ പോയി അന്വേഷിച്ചു.

അപ്പോള്‍ അറിഞ്ഞത് ബെന്‍ ഒരു രോഗത്താല്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആണെന്നാണ്‌.
ബെന്‍ അഡ്മിറ്റ്‌ ആയപ്പോള്‍ മുതല്‍ ആശുപതിയില്‍ വലിയമാറ്റങ്ങള്‍ അനുഭവപെടുവാന്‍ തുടങ്ങി…..അവിടെ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും പതിവില്ലാത്ത ഒരു സന്തോഷവും സമാധാനവും തോന്നി. ബെന്നിനോട് എല്ലാവര്‍ക്കും ഭയങ്കര സ്നേഹമായിരുന്നു….അവിടുത്തെ Head Nurse നു രോഗിയായ ബെന്നിന്‍റെ മുഖത്തെ സന്തോഷം കണ്ടു വിസ്മയിച്ചു…..കാരണം ബെന്നിനെ കാണുവാന്‍ ആരും വരുന്നില്ലാ….ആരും അവനു ഭക്ഷണം കൊണ്ടുകൊടുക്കുന്നില്ലാ …..ആരും അവനു പൂക്കള്‍ സമ്മാനിക്കുന്നില്ലാ….എന്നിട്ടും ബെന്‍ ഭയങ്കര സന്തോഷവാനാണ്.

അങ്ങനെഇരിക്കെ ……വൈദികന്‍ ബെന്നിനെ കാണുവാനായി ആശുപത്രിയില്‍ എത്തി.

നേഴ്സുമാരോട് ബെന്‍ എങ്ങനെ ഇരിക്കുന്നു എന്ന് ചോദിച്ചു.അപ്പോള്‍ അവര്‍ പറഞ്ഞു
” അദ്ദേഹത്തിനു ആരുമില്ലാ…..ആരും ഇതുവരെയും അദ്ദേഹത്തെ കാണുവാന്‍ വന്നിട്ടില്ലാ….എന്നാലും അദ്ദേഹം വളരെ സന്തോഷവാനാണ്. ” എന്ന്

അത് കേട്ട് വളരെ സന്തോഷത്തോടെ ബെന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു…. ”നേഴ്സു പറയുന്നത് ശരിയല്ലാ…. എന്നും എന്‍റെ സുഹൃത്ത്‌ എന്നെ കാണാന്‍ വരുന്നുണ്ട്. ഞാനെപ്പോഴും കാണുന്നുണ്ട് ഒരുപക്ഷെ അവര്‍ കാണുന്നില്ലായിരിക്കാം അവന്‍ എന്നും എപ്പോഴും എന്‍റെ കൂടെ ഉണ്ടായിരുന്നു….”

വീണ്ടും ബെന്‍ വാചാലനായി ഫാദറിനോട് പറഞ്ഞു…..
”എല്ലാ ദിവസവും ഉച്ച സമയത്ത് എന്‍റെ ആ നല്ല സുഹൃത്ത്‌ കടന്നു വരുമായിരുന്നു…. അവനെന്‍റെ വലത്തു ഭാഗത്തിരുന്നു എന്‍റെ കയ്യെടുത്ത് അവന്‍റെ കയ്യില്‍ വെച്ചുകൊണ്ട് എന്നിലേക്ക്‌ ചാഞ്ഞു എന്‍റെ മുഖത്തേക്ക് നോക്കി ഇങ്ങനെ പറയുമായിരുന്നു….

ഞാനിതാ വന്നിരിക്കുന്നു….ഞാനൊന്ന് മാത്രം പറയാം നമ്മള്‍ തമ്മില്‍ സൗഹൃദം സ്ഥാപിച്ചതില്‍ ഞാനെത്ര അധികം സന്തോഷവാനാണെന്നോ….ഞാന്‍ നിന്‍റെ പാപങ്ങളെ വഹിച്ചു….ഞാന്‍ നിന്നേ എപ്പോഴും ഓര്‍ക്കും . നിന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ എനിക്ക് ഒത്തിരി ഇഷ്ടം ആണ്.അതേ….ബെന്‍…..
ഞാന്‍ യേശു …. നിന്‍റെ സുഹൃത്ത്‌ . ഞാനെപ്പോഴും നിന്‍റെ കൂടെ ഉണ്ട്. ‘

പ്രിയപ്പെട്ടവരെ ഈ കഥ നിങ്ങള്‍ക്ക് അനുഗ്രഹമായെങ്കില്‍ നിങ്ങളും യേശുവും ആയിട്ടുള്ള സുഹൃത്ബന്ധം ഇതേപോലെ തുടരുക. അനേകര്‍ നമ്മുടെ ജീവിതത്തില്‍ കടന്നു വരികയും പോകുകയും ചെയ്യും എന്നാല്‍ അവര്‍ എന്നും നമ്മോടു ഒപ്പം ഉണ്ടാകണമെന്നില്ലാ….നമ്മുടെ അരുമനാഥനായ ആ നല്ല സ്നേഹിതന്‍ നമ്മളെ ഒരിക്കലും കൈവിടുകയില്ലാ…നമ്മുടെ പ്രതികൂല സമയത്ത് അവന്‍ നമ്മുടെ കൂടെ നിന്ന് നമ്മുക്ക് വേണ്ടതെല്ലാം ചെയിതു തരും. ഇനി ഈ യേശു ആകട്ടെ….. നിങ്ങളുടെ നല്ല സുഹൃത്ത്‌.

ദൈവം നമ്മുടെ ഹൃദയത്തെ..അറിയുന്നൂ….അവനെ സദാസമയം ഓര്‍ക്കുന്നത് തന്നെ ആണ് നമ്മുടെ ഏറ്റവും വലിയ പ്രാര്‍ത്ഥന . ബെന്‍ പ്രാര്‍ഥി്ച്ചതുപോലെയുള്ള ഒരു ചെറിയ പ്രാര്‍ത്ഥന മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കുവാന്‍ ….ആമേന്‍.

ദൈവം നമ്മേ ഓരോരുത്തരെയും അനുഗ്രഹിക്കുമാറാകട്ടെ….

കടപ്പാട്: ഒരു ഫേസ്ബുക്ക് പോസ്റ്റ്

More articles

Latest article

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

ഹോളി സ്പിരിറ്റ് ഈവനിംഗ് നൂറാം എപ്പിസോഡിലേയ്ക്ക്…

റൂഹാ മൗണ്ട്: 2021ഡിസംബറിൽ Fr. Xavier Khan Vattayil RM Tv എന്ന യൂട്യൂബ് ചാനലിലൂടെ ആരംഭിച്ച് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ലൈവ് ശുശ്രൂഷ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111