Friday, December 1, 2023

ഒരു സിസ്റ്ററിന്റെ അന്തസ്സും ആയുസ്സും നശിപ്പിച്ച കേസുകൾക്കും അതിനുവേണ്ടി ചെയ്തുകൂട്ടിയ ഏറ്റവും നീചമായ ടെസ്റ്റുകൾക്കും ഹൈക്കോടതിയുടെ മറുപടി.

Must read

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

റൂഹാ മൗണ്ട്: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന ഒരു മനുഷ്യന്റെ സ്വകാര്യതയും അന്തസ്സും ഒരായുസുമുഴുവനും നശിപ്പിക്കുകയും യാതൊരു വിധത്തിലും ന്യായീകരണം അർഹിക്കാത്തതും ആണെന്ന് ഇന്ന് സമൂഹം മുഴുവനും അറിയാം. ഇപ്പോൾ ഹൈക്കോടതിയുടെ വിധിയും വന്നിരിക്കുന്നു. സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന പൗരന്റെ അന്തസ്സും സ്വകാര്യതയും ലംഘിക്കുന്നത് ആണെന്നും, ഇരയോ പ്രതിയോ എന്നതൊന്നും ഇത്തരം പരിശോധനയ്ക്ക് ന്യായീകരണം അല്ലെന്നും എന്നുള്ളതാണ് വിധി. ഡൽഹി ഹൈക്കോടതിയിൽ സിബിഐ ക്കെതിരെ 2009 ൽ സിസ്റ്റർ സെഫി കൊടുത്ത കേസിന്റെ വിധിയാണിത്. കൂടാതെ ക്രിമിനൽ കേസ് നടപടികൾ തീർന്നാൽ സിബിഐക്ക് എതിരെ മനുഷ്യാവകാശ ലംഘനത്തിനും, മാനനഷ്ട്ടത്തിനും കേസ് കൊടുക്കാൻ സിസ്റ്റർ സെഫിക്ക് അവകാശം ഉണ്ടെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാജമായി കെട്ടിച്ചമക്കപ്പെട്ട ഒരു റിപ്പോർട്ടും പൊക്കിപ്പിടിച്ച് ഒരു പാവം സിസ്റ്ററിനെ വേട്ടയാടിയപ്പോൾ ഇതിനെല്ലാമപ്പുറം ഒരു സത്യമുണ്ടെന്ന് എല്ലാവർക്കുമറിയാമായിരുന്നു. അതെല്ലാം തെളിയുകതന്നെ ചെയ്യും. കാരണം സിസ്റ്റർ ചൊല്ലിത്തീർത്ത ജപമാലകൾക്കും കരഞ്ഞുതീർത്ത കണ്ണീരിനും ഒരു മറുപടി ദൈവം നല്കാതിരിക്കില്ലല്ലോ. ഭരണഘടനാ വിരുദ്ധമായ പരിശോധനയിൽ സിസ്റ്റർ കന്യകയാണ് എന്ന് തെളിഞ്ഞിട്ടും വ്യാജ റിപ്പോർട്ടുകൾ കെട്ടിപ്പടുത്ത് സമൂഹത്തിനുമുൻപിൽ അപമാനിച്ച് ജയിലറയ്ക്കുള്ളിലേയ്ക്ക് ഒരു സിസ്റ്ററിനെ തള്ളിയിട്ട് ഒരു ജീവിതം നശിപ്പിച്ചിട്ട് ആരൊക്കെ എന്തൊക്കെ നേടി എന്ന് സമൂഹം ഉറ്റുനോക്കുന്നുണ്ട്. ഡൽഹി ഹൈക്കോടതി വിധി അല്പം ആശ്വാസമെങ്കിലും തിരുവനന്തപുരം സിബിഐ കോടതി വ്യാജമായി പ്രതിചേർക്കപ്പെട്ടവരെ ശിക്ഷിച്ചിരിക്കുന്നത് വ്യാജമായി കെട്ടിച്ചമച്ച ഈ റിപ്പോർട്ടിന്റെ ബലത്തിൽക്കൂടെയുമാണ്. സത്യം എന്താണെന്നു ഉന്നതരായ ചില ഡോക്ടർമാർ വരെ പറഞ്ഞിട്ടും ആരുടെ താല്പര്യങ്ങൾക്ക് വഴങ്ങിയാണ് ഈ കള്ളക്കേസും ഈ വ്യാജ റിപ്പോർട്ടുകളുമെന്ന് സമൂഹത്തിന് അറിയാൻ താല്പര്യമുണ്ട് അത് അറിയുക തന്നെ വേണം.

……..അഭയക്കേസിൻ്റെ വിധിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനായിരുന്ന ഡോ. കൃഷ്ണൻ ബാലേന്ദ്രൻ 2021 ജനുവരി 1 ന് പ്രസിദ്ധീകരിച്ച പഠന സ്വഭാവമുള്ള ഫെയ്സ് ബുക് പോസ്റ്റിൻ്റെ ഒരു പ്രസക്ത ഭാഗം കൂടി ചുവടെ ചേർക്കുന്നു……..

അവസാനം സ്വന്തം നിരപരാധിത്വം തെളിഞ്ഞ് കിട്ടുവാനായി CBI ആവശ്യപ്പെട്ടത് പ്രകാരം അവർ (സിസ്റ്റർ സെഫി) ഏറ്റവും ബ്രൂട്ടലും ഇൻഹ്യൂമനും ഡീഹ്യുമനൈസിങ്ങുമായ virginity test എന്ന പരിശോധനയ്ക്കും സ്വയം വിധേയായി. അവർ അതിനും സമ്മതിച്ചു.

കൊള്ളാവുന്ന നീതി ന്യായ വ്യവസ്ഥയുള്ള, ഒരു civilized societyയുള്ള ഒരു രാജ്യത്തും നടത്താത്ത ഒരു പരിശോധനയാണത്. ഒരു സ്ത്രീ, അതും ഒരൂ കന്യാസ്ത്രീ, സ്വന്തം virginity സ്ഥാപിച്ചു കിട്ടുവാനായി ഇത്തരത്തിൽ ലോകത്ത് എവിടെങ്കിലും ഇത് പോലെ ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല.

തന്റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവർ ആശ്രയിച്ചത് എന്റെ വിഷയമായ Forensic Medicine -നെ ആയിരുന്നു. ഒരു forensic examination ലൂടെ താൻ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ ഒരു “വിദഗ്ദ്ധ” ടീമായിരുന്നു അവരെ പരിശോധിച്ചിരുന്നത്.

പരിശോധനയിൽ അവരുടെ കന്യാചര്‍മ്മം (hymen) കേട്പാടൊന്നും കൂടാതെ അക്ഷതമായി നിലയിൽ കണ്ടിരുന്നു. ഒരു normal intact hymen കാണുമ്പോള്‍ അത് intact ആണെന്ന് പറയുന്നതിനു പകരം അത് surgically repaired hymen-hymenoplasty- ആണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു.

ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് MBBS degree ആണ്. അത് കഴിഞ്ഞ് ഒരാൾ forensic medicine ലും മറ്റേയാൾ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്.

MBBS course ന്റെ syllabus ലോ, MD Forensic Medicine ന്റെയോ MD Obstetrics & Gynecology കോഴ്സുകളുടെ syllabus ലോ ഇവർ ഈ പരിശോധന ചെയ്ത 2008 വർഷത്തിലോ അതിന് മുമ്പുള്ള കാലത്തോ hymenoplasty എന്ന ശസ്ത്രക്രിയയേപ്പറ്റി പഠിക്കുന്നില്ല. ഇവർ രണ്ട് പേരും ജീവിതത്തിൽ അന്ന് വരെയോ ഇന്ന് വരെയോ ഒരു hymenoplasty കാണുകയോ, assist ചെയ്യുകയോ, അതേ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടുള്ളവരവല്ല. Hymenoplasty കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര് രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം.

നിയമത്തില്‍ ഒരു Expert witness എന്നാൽ അവർ അഭിപ്രായം പറയുന്ന കാര്യത്തില്‍ അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം (knowledge, skill and experience).

ഒരു hymenoplasty എങ്ങനെയാണ് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, hymenoplasty കഴിഞ്ഞ ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത (മിക്കവാറും ഇന്ന് വരേയും കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്), hymenoplasty യുടെ steps പോലും അറിയാത്ത രണ്ട് പേര്‍ക്ക് പക്ഷെ ഒരു intact hymen കണ്ടപ്പോ അത് hymenoplasty ചെയ്തതാണെന്ന് പറയാൻ കഴിഞ്ഞു.

ഓർക്കണം,
സിസ്റ്റർ സെഫി ഒരു Virgin ആണെങ്കിൽ, അവരുടെ hymen intact ആണെങ്കിൽ പിന്നെ അഭയ “കൊല” കേസ് ഇല്ല. “കൊലപാതക” ത്തിന്റെ motive (പ്രേരണ) നമ്മളേ എല്ലാവരേയും already പഠിപ്പിച്ച് വച്ചിരിക്കുകയാണ്, courtesy leaked narco analysis video വഴി !!!

ഒരു വാദത്തിന് വേണ്ടി Hymenoplasty നടന്നിരുന്നു എന്ന് പറഞ്ഞാൽ പോലും ഏത് ഡോക്ടർ, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള basic questions പോലും ചോദിക്കാൻ തോന്നാത്തത് പൊതുജനത്തിന് മാത്രമല്ല എന്നും ഓർക്കണം.

നേരത്തെ പറഞ്ഞത് പോലെ, പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിർത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അർപ്പിച്ചത് എന്റെ വിഷയമായ Forensic Medicine ൽ ആയിരുന്നു.

ഇവർ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുർവ്യാഖ്യാനം ചെയ്ത്, തങ്ങൾക്ക് പറയാൻ യാതോരു competence ഉം ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തൽപര കക്ഷികൾ ഈ അഭിപ്രായത്തെ (Opinion) ഒരു fact ആയി പൊതു മണ്ഡലത്തില്‍ ഇട്ട് അവരേ ഒരു immoral slut ആയും പെരുങ്കള്ളിയാക്കിയും ചിത്രീകരിച്ചു….

ഇത് വായിക്കുന്ന ഏതൊരുവനും സത്യം മനസിലാവുക തന്നെ ചെയ്യും… അത് തീർച്ചയാണ്….

More articles

Latest article

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

ഹോളി സ്പിരിറ്റ് ഈവനിംഗ് നൂറാം എപ്പിസോഡിലേയ്ക്ക്…

റൂഹാ മൗണ്ട്: 2021ഡിസംബറിൽ Fr. Xavier Khan Vattayil RM Tv എന്ന യൂട്യൂബ് ചാനലിലൂടെ ആരംഭിച്ച് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ലൈവ് ശുശ്രൂഷ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111