റൂഹാ മൗണ്ട്: ആവിഷ്‌ക്കാര സ്വാതത്ര്യത്തിന്റെ അതിരുകടന്ന ആഭാസം അതാണ് ഇന്നലെ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചു നടന്ന പരിപാടികളിൽ അരങ്ങേറിയത്. ഫ്രാൻസിസ് നൊറോണയുടെ ഒരു കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് കക്കുകളി എന്ന നാടകം. നദാലിയ എന്ന ദരിദ്ര യുവതിയെ മഠത്തിൽ ചേർക്കുന്നതും മഠത്തിലെ പീഡനവും ക്രൂരതയും ലൈംഗീക ചൂഷണവും കണ്ടു മഠം വിട്ടു പുറത്തുവരുന്നതുമാണ് ഇതിവൃത്തം. ഇത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന ലേബലിൽ ഒരു മതവിഭാഗത്തെ സമൂഹത്തിനുമുന്നിൽ താറടിച്ചുകാണിക്കാൻ എന്തും കാട്ടിക്കൂട്ടാം എന്നതിന്റെ ഒരു ഉദാഹരണമാണ് ഈ നാടകം.
ഈ നാടകം അങ്ങേയറ്റം നെറികേടാണ്. കാരണം ചില ആളുകൾ നുണ പ്രചരിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. സഭയെയും സന്യസ്തരെയും കളിയാക്കി ശ്രദ്ധ പിടിച്ചുപറ്റുക എന്ന ഉദ്ദേശമാണ് അവരുടേത്. ക്രൈസ്തവർക്ക് ക്ഷമ കൂടിയതുകൊണ്ടാണോ ഇതെല്ലാം. ക്ഷമിക്കാൻ പഠിപ്പിച്ച യേശു ചില സാഹചര്യത്തിൽ ചാട്ടവാറെടുക്കുന്ന സമയവും ഉണ്ടായിരുന്നു. ക്രൈസ്തവരുടെ കിറിക്ക് കുത്തി കടി മേടിക്കാൻ ആണേൽ അതറിയാവുന്ന ക്രൈസ്തവർ ഇവിടുണ്ട് എന്നോർക്കുന്നത് നല്ലതാണ്. മറ്റൊരു മതത്തിന്റെ പേരിൽ എന്തേ ഇങ്ങനൊന്നും ചെയ്യാത്തത്? നിന്ന് കത്തേണ്ടി വരും എന്നറിയാവുന്നതുകൊണ്ടല്ലേ. ക്ഷമയുടെ അതിർവരമ്പുകൾ കഴിഞ്ഞാൽ ക്രൈസ്തവനും അത് ചെയ്യേണ്ടിവരും.
(……….എന്താണ് വൈദികരും കന്യാസ്‍ത്രീകളും ചെയ്ത തെറ്റ്? സ്വന്തം ജീവിതം ഉപേക്ഷിച്ച് ബ്രഹ്മചര്യ വൃതമെടുത്തു പൊതുസമൂഹത്തിനും സഭയ്ക്കും വേണ്ടി ജീവിച്ചതോ? എല്ലാ ജാതി, മതവിഭാഗത്തെയും ഒരു ബഞ്ചിലിരുത്തി പഠിപ്പിച്ചതോ? തങ്ങൾക്കു കിട്ടുന്ന ശമ്പളം മഠത്തിൽ തന്നെ തിരിച്ചേല്പിച്ചു നാടായ നാടൊക്കെ കോളേജുകളും, സ്‌കൂളുകളും ആശുപത്രികളും പണിത്തുയർത്തിയതോ? സമൂഹത്തിൽ നിന്നു പുറംതള്ളിയവരെ, മാനസിക രോഗികളെ, ഭിന്നശേഷിക്കാരെ, നടതള്ളിയ മാതാപിതാക്കളെ, അനാഥ കുഞ്ഞുങ്ങളെ കുളിപ്പിച്ചു ചോറുവാരികൊടുത്തു ആരോടും പരിഭവമില്ലാതെ പരിചരിച്ചതാണോ അവർ ചെയ്ത തെറ്റ്? …… കടപ്പാട് : ആന്റോ എൽ പുത്തൂർ)