റൂഹാ മൗണ്ട്: മാധ്യങ്ങളിലൂടെയുള്ള ക്രൈസ്തവ വേട്ട വീണ്ടും ഇടതടവില്ലാതെ തുടരുന്നു. അതിനെക്കുറിച്ച് വീണ്ടും ഒരു മുന്നറിയിപ്പ് നൽകുകയാണ് അട്ടപ്പാടി റൂഹാ മൗണ്ടിൽ നിന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ. ഫാ. വിൻസെന്റ് വാരിയത്ത് “സിനിമയെ സിനിമയായി മാത്രം കണ്ടാൽ പോരെ” എന്ന തലക്കെട്ടിൽ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തെ പിന്തുണച്ചുകൊണ്ടാണ് സേവ്യർ ഖാൻ വട്ടായിലച്ചൻ സംസാരിക്കുന്നത്.
ഇന്ന് ഈ കേരളത്തിൽ ക്രൈസ്തവ സമുദായത്തെയും തങ്ങൾ പരിപാവനമായി കരുതുന്ന വിശ്വാസ സത്യങ്ങളെയും അവഹേളിക്കുകയും ചവിട്ടി മെതിയ്ക്കുകയും ചെയ്യുമ്പോൾ വ്യക്തമായ അജണ്ടയോടുകൂടി പ്രവർത്തിക്കുന്നവരുടെ ടാർഗറ്റ് നമ്മൾ പലരും മനസ്സിലാക്കാതെ ഒരുപാട് ക്രൈസ്തവ സഹോദരങ്ങൾ ഒരു സിനിമയിൽ എന്ത് കഥയിരിക്കുന്നു,ഒരു മിമിക്രിയിൽ എന്ത് കഥയിരിക്കുന്ന ഇത് കലയാണ് എന്നൊക്കെ പറഞ്ഞ് തങ്ങളുടെ പരിപാവനമായ വിശ്വാസ സത്യങ്ങളുടെ മേലുള്ള കടന്നാക്രമണത്തെ നിസാരവൽക്കരിക്കുകയാണെന്നും കലയുടെ ശക്തി വളരെ വലുതാണെന്നും വട്ടായിലച്ചൻ വ്യക്തമാക്കി.
നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ക്രൈസ്തവ സമുദായത്തിന്റെ വിശ്വാസ സത്യങ്ങളെ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് ഒന്നിനുപുറകെ ഒന്നായി ഇവിടെ സിനിമകളും കലാരൂപങ്ങളും നമ്മുടെ ഈ സമൂഹത്തിൽ പ്രത്യേക അജണ്ടയോടെ ബോധപൂർവ്വം ചില പ്രത്യേക തീവ്രവാദ ഗ്രൂപ്പുകൾ ഓരോന്നായി ഇറക്കിവിടുമ്പോൾ ഒരു സമുദായത്തിന്റെ തായ്‌വേരിനാണ് അവർ കോടാലി വെയ്ക്കുന്നതെന്ന് മറക്കരുതെന്നും എല്ലാവരും ഉണർന്ന് ഒന്നിച്ച് പ്രവർത്തിക്കണമെന്നും വട്ടായിലച്ചൻ കൂട്ടിച്ചേർത്തു.