റൂഹാ മൗണ്ട്: സീറോ മലബാർ മിസ്സിസ്സാഗ രൂപതയുടെ ആഭിമുഖ്യത്തിൽ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ ആത്മീയ കൂട്ടായ്മയിൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകിയ കാനഡ AFCM അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ സമാപിച്ചു. 2023 ജൂലൈ 14 ന് ആരംഭിച്ച കൺവെൻഷൻ 16 ഞായറാഴ്ച വൈകിട്ടോടെയാണ് സമാപിച്ചത്.
കൺവെൻഷനിൽ ഒട്ടനവധി ദൈവമക്കൾ പങ്കെടുത്തു. കുട്ടികൾക്കും യുവജനങ്ങൾക്കും AFCM USA യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷകളും നടത്തപ്പെട്ടു.