റൂഹാ മൗണ്ട്: സീറോ മലബാർ മിസ്സിസ്സാഗ രൂപതയുടെ ആഭിമുഖ്യത്തിൽ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ ആത്മീയ കൂട്ടായ്മയിൽ ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്ന കാനഡ AFCM അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ കാനഡയിൽ വെച്ച് 2023 ജൂലൈ 14 മുതൽ 16 വരെ നടത്തപ്പെടുന്നു. ജൂലൈ 14 ന് ആരംഭിക്കുന്ന ധ്യാനം ആദ്യദിവസം രാവിലെ 10:00 മണി മുതൽ വൈകിട്ട് 05:00 മണിവരെയും 15, 16 തീയതികളിൽ രാവിലെ 09:00 മണി മുതൽ വൈകിട്ട് 05:00 മണിവരെയുമാണ് നടത്തപ്പെടുന്നത്.
കുട്ടികൾക്കും യുവജനങ്ങൾക്കും AFCM USA യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷകളും ഉണ്ടായിരിക്കും. കൺവെൻഷൻ സംബന്ധിച്ച എല്ലാ വിവരങ്ങൾക്കും താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Fr. Tenson Paul: +14373538800
Jomon Joseph: +16479090930
Johnson Irimpan: +16479963707