ആറാം നൂറ്റാണ്ടിൽ റോമിൽ ജനിച്ച ഈ വിശുദ്ധൻ ഒരു ബെന്ഡിക്റ്റൻ സന്യാസിയായിരുന്നു. അന്നത്തെ മാർപാപ്പയായിരുന്ന ഗ്രിഗറി ഒന്നാമൻ, ഇംഗ്ലണ്ടിലുള്ള വിജാതീയരോട് സുവിശേഷം പ്രഘോഷിക്കുന്നതിനായി വിശുദ്ധനെ നിയോഗിച്ചു.ഇതിനായി വിശുദ്ധനും കൂടെ ഏതാണ്ട് നാല്‍പ്പതോളം ബെനഡിക്ടന്‍ സന്യാസിമാരും ഇംഗ്ലണ്ടിലേക്കയക്കപ്പെട്ടു. ഇംഗ്ലണ്ടിൽ എത്തിയ ഉടനെ അവിടത്തെ രാജാവായ ഏതെൽബർട്ട് അവരെ സ്വീകരിക്കുകയും, ശ്രവിക്കുകയും ചെയ്തശേഷം സുവിശേഷം പ്രസംഗിക്കുന്നതിന് അനുമതി നൽകി. സുവിശേഷം പ്രസംഗിക്കുകയല്ലാതെ മതപരിവർത്തനത്തിനുള്ള ശ്രമങ്ങൾ വിശുദ്ധനും കൂട്ടരും നടത്തിയില്ല. എന്നാൽ 597ലെ പന്തക്കുസ്താദിവസം ഏതെൽബർട്ട് രാജാവ് മാമോദീസ സ്വീകരിച്ചു. ഇംഗ്ലണ്ടിലെ ബിഷപ്പായി നിയമിതനായ വിശുദ്ധന്റെ ശുശ്രൂഷകളിലൂടെ ഇംഗ്ലണ്ടിൽ കത്തോലിക്കാ സഭ വേരുപിടിച്ചു. അനേകം വിജാതീയർ ഇംഗ്ലണ്ടിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ചു.വിജാതീയ ക്ഷേത്രങ്ങൾ ക്രൈസ്തവ ദേവാലയങ്ങളായി മാറി.ഇംഗ്ലണ്ടിന്റെ അപ്പാസ്‌തോലൻ എന്നാണ് വിശുദ്ധൻ വിശേഷിപ്പിക്കപ്പെടുന്നത്.604ലായിരുന്നു വിശുദ്ധന്റെ മരണം.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=25
http://www.pravachakasabdam.com/index.php/site/news/1448
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount