കാരുണ്യമാതാവിന്റെ സംരക്ഷണത്തിൽ വി. പീറ്റർ നൊളാസ്കോ സമാരംഭിച്ച സന്യാസ സഭയാണ് ആദ്യമായി ഈ തിരുനാൾ ആചരിക്കാൻ അനുമതി വാങ്ങിയത്. 1218ൽ പരി. കന്യകാമറിയം വി. പീറ്റർ നൊളാസ്കോ, വി. റെയ്മണ്ട് പെന്നിഫോർട്ട്, ആരഗോണിലെ ജെയിംസ് രാജാവ് എന്നിവർക്ക് ഒരേ സമയം പ്രത്യക്ഷപ്പെടുകയും അടിമകളുടെ മോചനത്തിനുവേണ്ടി ഒരു സന്യാസസഭ ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.ഇതേത്തുടർന്നാണ് ‘മേഴ്‌സിഡെറിയൻസ്’ സന്യാസസഭ രൂപം കൊള്ളുന്നത്.1218ൽ ഗ്രിഗറി ഒമ്പതാമൻ പാപ്പാ ഈ സമൂഹത്തിന് അംഗീകാരം നൽകി. മൂറുകളുടെ കീഴിൽ അടിമകളായി കഴിഞ്ഞിരുന്ന അനേകരെ മോചിപ്പിച്ച് അവരെ ആത്മീയമായും ഭൗതികമായും വീണ്ടെടുക്കുകയായിരുന്നു ഇവരുടെ ദൗത്യം.ഇതിനുവേണ്ടിയുള്ള പണം അവർ ഭിക്ഷാടനം നടത്തിയും മറ്റും സമ്പാദിച്ചിരുന്നു. ഇതിലെ അംഗങ്ങളെല്ലാവരും പുരോഹിതരായിരുന്നില്ലെങ്കിലും അവരിലെ ദൈവസ്നേഹവും ദൈവഭക്തിയും ആളുകളെ ആകർഷിച്ചിരുന്നു. അതുകൊണ്ട് വലിയ പ്രചാരം ഈ സമൂഹത്തിന് ലഭിക്കുകയും അനേകമാളുകൾ ഈ സമൂഹത്തിലേക്ക് കടന്നുവരുകയും ചെയ്തു. അനേകം അടിമകൾ ഇവരുടെ പ്രയത്നഫലമായി മോചനം നേടുകയും ഇതിനെല്ലാം നന്ദിസൂചകമായി കാരുണ്യമാതാവിന്റെ തിരുനാൾ ആഘോഷിക്കാൻ സഭാംഗങ്ങൾ തീരുമാനിക്കുകയും ചെയ്തു.1696ൽ ഇന്നസെന്റ് പന്ത്രണ്ടാമൻ പാപ്പ ഈ തിരുനാൾ ഔദ്യോഗികമായി അംഗീകരിക്കുകയും സെപ്റ്റംബർ 24ന് ആചരിക്കപ്പെടാൻ തുടങ്ങുകയും ചെയ്തു.
ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.piercedhearts.org/hearts_jesus_mary/apparitions/our_lady_mercy.html
http://www.pravachakasabdam.com/index.php/site/news/2591
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount