1381-ല്‍ ഇറ്റലിയിലെ റോക്കാപൊരേനയിൽ ജനിച്ച വി. റീത്ത ഒരു സന്യാസിനിയാവാൻ ചെറുപ്പത്തിലേ ആഗ്രഹിച്ചിരുന്നെങ്കിലും മാതാപിതാക്കളുടെ നിർബന്ധം മൂലം പൗലോ മാൻസിനി എന്നയാളെ വിവാഹം ചെയ്തു.ഈ വിവാഹബന്ധത്തിൽ റീത്തയ്ക്ക് രണ്ട് ആൺകുട്ടികൾ ജനിച്ചു. ഒരു മുഴുക്കുടിയനായിരുന്ന പൗലോ റീത്തയെ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. പൗലോയ്ക്ക് ഒട്ടേറെ ശത്രുക്കളുമുണ്ടായിരുന്നു. ഭർത്താവിന്റെ മാനസാന്തരത്തിനുവേണ്ടിയുള്ള റീത്തയുടെ പ്രാർത്ഥനകളുടെ ഫലമായി നീണ്ട 18 വർഷങ്ങൾക്കുശേഷം അദ്ദേഹം നേർവഴിയിലേക്ക് വന്നു.എന്നാൽ പെട്ടെന്ന് ഒരു ദിവസം തന്റെ പഴയ ശത്രുക്കളുടെ കൈകളാല്‍ പൗലോ കൊല്ലപ്പെട്ടു. തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരോടു ക്ഷമിക്കാന്‍ റീത്തയ്ക്കു കഴിഞ്ഞു. അവള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. എന്നാല്‍, റീത്തയുടെ രണ്ട് ആണ്‍മക്കളും അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരുന്നു.
റീത്ത തന്റെ മക്കളുടെ ആത്മരക്ഷയെക്കുറിച്ച് ഭയപ്പെട്ടു, പ്രതികാരത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ ഫലമുണ്ടായില്ല. പാപകരമായ ആ പ്രവർത്തി ചെയ്യുന്നതിന് മുൻപേ തന്നെ മക്കൾ രണ്ട് പേരും രോഗബാധിതരായി മരിച്ചു. നരകത്തിൽ ശിക്ഷിക്കപ്പെടുന്നത് തടയുന്നതിനായി ദൈവം നടത്തിയ രക്ഷാകരപ്രവൃത്തിയാണ് അതെന്ന് റീത്ത വിശ്വസിച്ചു.ഭർത്താവിനെയും മക്കളെയും നഷ്ടപ്പെട്ട റീത്ത കാസ്സിയായിലുള്ള അഗസ്റ്റീനിയൻ മഠത്തിൽ ചേരാൻ തീരുമാനിച്ചു.കന്യകകൾക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന മഠത്തിലേക്ക് വിശുദ്ധരായ അഗസ്റ്റിന്റെയും, സ്നാപകയോഹന്നാന്റെയും, നിക്കോളാസിന്റെയും പ്രത്യേക മാധ്യസ്ഥം വഴിയായി വിധവയായ റീത്തയ്ക്ക് പ്രവേശനം ലഭിച്ചു. സന്യാസജീവിതം പ്രാർത്ഥനയിലും പരിഹാരത്തിലും ചെലവഴിച്ച വിശുദ്ധയ്ക്ക് ഒരിക്കൽ യേശുവിന്റെ മുൾമുടിയിൽ നിന്നുള്ള ഒരു മുള്ള് അവളുടെ നെറ്റിയിൽ തറച്ചുകയറുന്ന അനുഭവമുണ്ടായായി. ജീവിതകാലം മുഴുവൻ ഈ മുറിവ് അവളുടെ നെറ്റിയിലുണ്ടായിരുന്നു. അനേകം അത്ഭുതങ്ങൾ വിശുദ്ധയുടെ പ്രാർത്ഥനയിലൂടെ സംഭവിച്ചിരുന്നു.1457ലായിരുന്നു വിശുദ്ധയുടെ മരണം.1900ൽ വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.saintritashrine.org/saint-rita-of-cascia
https://www.newmanministry.com/saints/saint-rita-of-corsica
http://www.pravachakasabdam.com/index.php/site/news/1391
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount