റൂഹാ മൗണ്ട്: ക്രൈസ്തവരുടെ പരിപാവനമായ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ കത്തിച്ച സംഭവത്തിൽ കാസർഗോഡ് സ്വദേശിയായ മുഹമ്മദ് മുസ്തഫ അറസ്റ്റിലായ വാർത്ത പ്രചരിക്കുമ്പോഴും ഇന്ന് കേരളത്തിലെ പല മേഖലകളിലെയും മൗനങ്ങൾ തികച്ചും പേടിപ്പെടുത്തുന്നത്. മറ്റു പല സംഭവങ്ങളിലും ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും വന്ന് ഘോരഘോരം ഒച്ചവെയ്ക്കുന്ന പല സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയ നേതാക്കന്മാരും എവിടെപ്പോയെന്ന് ആർക്കുമറിയില്ല.
എന്തേ.. ഒരു മതത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന ഇത്രേം നീചമായ പ്രവർത്തി ചെയ്തത് തെറ്റല്ല എന്നാണോ ഈ സാംസ്കാരിക നായകർ മൗനം കൊണ്ടുദ്ദേശിക്കുന്നത്. ഈ മുഹമ്മദ് മുസ്തഫ തന്നെയാണ് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കാസര്‍ഗോഡ് മൂളിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രി ജീവനക്കാര്‍ തയാറാക്കിയ പുല്‍ക്കൂടില്‍ നിന്നു രൂപങ്ങള്‍ നീക്കം ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം വരുന്ന വാർത്തകളിൽ ഇവൻ മാനസിക രോഗിയാണെന്ന് പറയപ്പെടുന്നു. ഇവനെന്തേ ക്രൈസ്തവരുടെ വിശ്വാസ സംബന്ധമായ കാര്യങ്ങൾ കാണുമ്പോൾ മാത്രമാണോ മാനസികരോഗം പിടിപെടുന്നത്. ഈ സംഭവങ്ങൾ കാണുമ്പോൾ അങ്ങനെയൊക്കെ സംശയിക്കേണ്ടിയിരിക്കുന്നു.
മാനസികരോഗിയെങ്കിൽ ഒരു മുസൽമാനായ ഇദ്ദേഹത്തിന്റെ മുന്നിൽ കത്തിക്കാൻ ആദ്യം കാണേണ്ടതും അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ടായിരിക്കേണ്ടതും ബൈബിൾ അല്ലല്ലോ. ഇദ്ദേഹത്തിന്റെ മതത്തിന്റെ ഗ്രന്ഥമല്ലേ. അതെന്തേ കണ്ടില്ലേ. വളരെ കൃത്യമായി ബൈബിൾ വാങ്ങിച്ച് കത്തിക്കുന്ന മാനസികരോഗം എന്താണെന്നു ചോറുണ്ണുന്ന മലയാളിക്കറിയാം. ഈ മാനസിക രോഗത്തിന് പറ്റിയ മരുന്നും ചികിൽസിക്കാൻ പറ്റിയ വൈദ്യനും ക്രൈസ്തവരുടെ കൈവശമുണ്ട്.
ഒരേ വ്യക്തി, രണ്ടു സംഭവങ്ങൾ, അറസ്റ്റ് കൊണ്ട് മാത്രം ഒന്നുമായില്ല മാതൃകാപരമായ നടപടികൾ ഇല്ലാതിരുന്നാൽ സമാധാനത്തിന്റെ മറുപടി വിട്ട് വൈദ്യൻ മരുന്നുമായി ഇറങ്ങേണ്ടി വരും എന്ന യാഥാർഥ്യം ഇത്തരം മാനസിക രോഗികൾ മനസിലാക്കിയിരിക്കുന്നതും നല്ലതുതന്നെ.