എ.ഡി 450ൽ അയർലൻഡിലെ ഫോഘർട്ടിലായിരുന്നു വി.ബ്രിജീത്തയുടെ ജനനം. അടിമവർഗ്ഗത്തിൽപ്പെട്ടവളായിരുന്ന അവളുടെ അമ്മ വി.പാട്രിക്കിൽ നിന്ന് സ്നാനം സ്വീകരിച്ച ഒരു ക്രിസ്ത്യാനിയായിരുന്നു.പിതാവ് നാട്ടിലെ ഒരു പ്രധാനിയുമായിരുന്നു.പിതാവ് അമ്മയെയും അവളെയും അടിമപ്പണി ചെയ്യിച്ചിരുന്നു.തന്റെ ചെറുപ്രായത്തില്‍ തന്നെ ബ്രിജിത്ത ഒരു സന്യസ്ഥയാകണമെന്ന് ഏറെ ആഗ്രഹിച്ചിരിന്നു.അവളെ വിവാഹം കഴിപ്പിക്കാൻ പിതാവ് ശ്രമിച്ചെങ്കിലും അവൾ എതിർത്തു. ഒടുവിൽ അവളുടെ അസാധാരണമായ ദാനശീലം കണ്ട് സന്യാസജീവിതത്തിന് പിതാവ് അനുവദിച്ചു.വിവാഹം നടക്കാതിരിക്കാൻ തന്റെ സൗന്ദര്യം എടുത്തുകളയണമേ എന്ന വിശുദ്ധയുടെ പ്രാർത്ഥനയുടെ ഫലമായി അങ്ങനെ സംഭവിക്കുകയും, എന്നാൽ സന്യാസവ്രതം സ്വീകരിച്ച ഉടനെ തന്റെ പഴയ സൗന്ദര്യം അവൾക്ക് തിരിച്ച് ലഭിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു.
മറ്റുള്ള ഒരുകൂട്ടം സ്ത്രീകളുമായി അവള്‍ കില്‍ദാരേയില്‍ ഒരു കന്യാസ്ത്രീ മഠം സ്ഥാപിച്ചു. പിന്നീടവള്‍ വി.കോണ്‍ലേഡ് നയിച്ചിരുന്ന ഒരു സന്യാസിനീ സമൂഹത്തില്‍ ചേര്‍ന്നു. അയർലൻഡിൽ അനേകം സന്യാസമഠങ്ങൾ വിശുദ്ധ സ്ഥാപിച്ചിട്ടുണ്ട്.പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള താപസഭവനങ്ങൾ വിശുദ്ധരുടെ പ്രവർത്തനഫലമായി ഉണ്ടായിട്ടുണ്ട്. വിശുദ്ധ സ്ഥാപിച്ച Abbey of kildare യൂറോപ്പിലെ പ്രസിദ്ധമായ മോണസ്ട്രികളിലൊന്നാണ്.എ.ഡി 525ലായിരുന്നു വിശുദ്ധയുടെ മരണം. വി. പാട്രിക്കിനൊപ്പം വി. ബ്രിജീത്തയും അയർലണ്ടിന്റെ ഒരു പ്രധാന മധ്യസ്ഥയായി നിലകൊള്ളുന്നു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്: പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/714
https://www.stbrigid.ie/story-of-st-brigid.html
https://www.catholic.org/saints/saint.php?saint_id=453
https://youtu.be/iUN7v5mTQT4 animated story
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount