1694ൽ വടക്കേ ഇറ്റലിയിൽ ജനിച്ച കുരിശിന്റെ വി. പോൾ ചെറുപ്രായം മുതലേ ദൈവഭക്തിയിൽ ഉറച്ച ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. യേശുവിന്റെ പീഡസഹനം ധ്യാനിക്കുന്നതിൽ അദ്ദേഹം വലിയ താത്പര്യം കാണിച്ചിരുന്നു. ഇരുപതാം വയസിൽ വെനീഷ്യൻ സൈന്യത്തിൽ ചേർന്ന അദ്ദേഹം ഒരു വർഷത്തിന് ശേഷം കൂടുതൽ പ്രാർത്ഥനയും പരിഹാരവും ലക്ഷ്യമാക്കിക്കൊണ്ട് തിരികെ പോന്നു.ഒരു പുതിയ സന്യാസസഭ സ്ഥാപിക്കുവാൻ ആഗ്രഹിച്ച വിശുദ്ധന് യേശു ഒരു ദർശനത്തിലൂടെ പുതിയ സഭയുടെ സന്യാസവസ്ത്രം കാണിച്ചുകൊടുത്തു. യേശുവിന്റെ പീഡസഹനങ്ങളെയും അവിടുന്ന് നൽകിയ രക്ഷകരമായ വീണ്ടെടുപ്പിനെയും കുറിച്ച് പ്രഘോഷിക്കുന്ന Passionist എന്ന സന്യാസസമൂഹം 1720ൽ വിശുദ്ധൻ സ്ഥാപിച്ചു.സഭയുടെ ഔദ്യോഗിക സന്യാസവസ്ത്രമായി മെത്രാൻ വിശുദ്ധന് നൽകിയത് ദർശനത്തിൽ കണ്ട അതേ സന്യാസവസ്ത്രം തന്നെയായിരുന്നു. സമൂഹത്തിൽ പിന്നോക്കം നിന്നവരോടും പ്രത്യാശ നഷ്ടപ്പെട്ടവരോടും യേശു നേടിത്തന്ന രക്ഷയെപ്പറ്റി പ്രഘോഷിച്ചുകൊണ്ട് passionist സഭാംഗങ്ങൾ ആത്മാക്കളെ നേടി.പ്രവചനവരം, രോഗശാന്തിവരം തുടങ്ങിയ ആത്മീയവരങ്ങൾ വിശുദ്ധനിൽ പ്രകടമായിരുന്നു.1775ലായിരുന്നു വിശുദ്ധന്റെ മരണം.1869ൽ വിശുദ്ധനായി ഉയർത്തപ്പെട്ടു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.franciscanmedia.org/saint-of-the-day/saint-paul-of-the-cross/
http://www.pravachakasabdam.com/index.php/site/news/2875
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount