റൂഹാ മൗണ്ട്: കുറവിലങ്ങാട് AFCM അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നലെ (2023 ആഗസ്റ്റ് 30) ആരംഭിച്ചു. ഫാ. സേവ്യർ ഖാൻ വട്ടായിൽ PDM നേതൃത്വം നൽകുന്ന കൺവെൻഷനിൽ ബഹുമാനപ്പെട്ട ബിനോയി കരിമരുതിങ്കൽ അച്ചനും ശുശ്രൂഷകളിൽ സഹായിക്കുന്നു. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന കൺവെൻഷൻ 2023 സെപ്റ്റംബർ 03 ഞായറാഴ്ച രാത്രി 09: 00 മണിയോടെ സമാപിക്കുന്നു.
ഇന്നലെ വൈകിട്ട് 04:00 മണിക്ക് ജപമാലയോട് കൂടി കൺവെൻഷൻ ആരംഭിച്ചു. ബഹുമാനപ്പെട്ട മോൺസിഞ്ഞോർ ജോസഫ് തടത്തിൽ അച്ചൻ ദിവ്യബലി അർപ്പിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട കുറവിലങ്ങാട് പള്ളി ആർച്ച് പ്രീസ്റ്റ് ഫാ. അഗസ്റ്റിൻ കൂട്ടിയാനി അച്ചൻ ആശംസ അർപ്പിച്ചു. തുടർന്ന് ബഹുമാനപ്പെട്ട വട്ടായിലച്ചൻ ധ്യാനശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു.