റൂഹാ മൗണ്ട്: കെനിയയിലെ നെയ്‌റോബിയില്‍ മുന്നൂറോളം പേര്‍ കൂട്ടത്തോടെ സ്ഥൈര്യലേപനം സ്വീകരിച്ചു. യുവജനങ്ങളും മുതിർന്നവരുമാണ് സ്ഥൈര്യലേപനം സ്വീകരിച്ചവരിൽ അധികവും. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ് കെനിയ. ജനസംഖ്യയുടെ 85.52% ക്രിസ്തു വിശ്വാസമാണ് പിന്തുടരുന്നത്. എങ്കിലും ക്രൈസ്തവ പീഢനങ്ങൾ കെനിയയിൽ നടത്തപ്പടുന്നു. കിയാംബു കൗണ്ടിയിലെ കൊമോത്തായിയിലുള്ള സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയത്തിന്റെ ഒമ്പത് ഉപ ഇടവകകളിൽ നിന്നെത്തിയ യുവജനങ്ങളാണ് സ്ഥൈര്യലേപന കൂദാശ സ്വീകരിച്ച് വിശ്വാസ നവീകരണം നടത്തിയത്. അനേകം വെല്ലുവിളികൾ നേരിടേണ്ടി വന്നാലും വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാന്‍ ചടങ്ങില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച നെയ്‌റോബിയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മോണ്‍. ഡേവിഡ് കമാവു പറഞ്ഞു.
വിശ്വാസത്തില്‍ നിങ്ങൾ മുതിർന്നവർ ആയതിനാൽ ആത്മീയമായി മുതിർന്നവരാകാൻ അഭ്യര്‍ത്ഥിക്കുകയാണെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഇടവക കൂട്ടായ്മയിലെ നിരവധി പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ വിശ്വാസത്തോടുള്ള പ്രതിബദ്ധതയാണ് കൂദാശ സ്വീകരിക്കാന്‍ ഇരിന്നവരുടെ എണ്ണ കൂടുതലിന് പിന്നിലെ കാരണമെന്ന് കോമോത്തായി ഇടവകയുടെ ചുമതലയുള്ള വൈദികൻ ഫാ. മൈക്കൽ മുംഗായി വിശദീകരിച്ചു.