റൂഹാ മൗണ്ട്: കേരളത്തിൽ പെരുകുന്ന ക്രൈസ്തവ അവഹേളന സിനിമകളുടെ പ്രധാന ലക്ഷ്യം കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കുക എന്നത് തന്നെ. കാരണം ആവിഷ്ക്കാര സ്വാതന്ത്ര്യം അതിരുവിട്ടാലും കോടതിപോലും ഇടപെടില്ല എന്ന വസ്തുത നാം തിരിച്ചറിഞ്ഞതാണ്. ആയുധംകൊണ്ട് ആക്രമിക്കാൻ ക്രൈസ്തവന് അറിയാഞ്ഞിട്ടല്ല. പക്ഷെ അതല്ല അവന്റെ മതം അവനെ പഠിപ്പിച്ചത്. ചില പ്രത്യേക തീവ്രചിന്താഗതിയിൽ ജീവിക്കുന്ന തീവ്രവാദം നെഞ്ചേറ്റിയ ഒരുകൂട്ടർ അവരുടെ മതത്തിൽപ്പെട്ട ഒരു പേരുപോലും മറ്റെവിടെങ്കിലും കണ്ടാൽ കയ്യും കാലും തലയും വെട്ടുന്ന കാലം. ക്രൈസ്തവരുടെ മേലെ കുതിരകയറാൻ അവർക്ക് ഒരുമടിയുമില്ല. ക്രൈസ്‌തവൻ അവന്റെ വായിലെ നാക്കുകൊണ്ട് ഇതിനെതിരെ എന്തെങ്കിലും ഒന്നുപറഞ്ഞാൽ അത് വർഗീയവാദം.
കാലം ചെന്നെത്തിനിൽക്കുന്നത് വലിയൊരു ആപത്തിലാണ്. ആദ്യമൊക്കെ ഒന്നും രണ്ടും സിനിമകളിൽ ക്രൈസ്തവരെ കളിയാക്കിത്തുടങ്ങി. അന്നൊന്നും ക്രൈസ്തവർ ഒന്നും മിണ്ടിയില്ല. പക്ഷേ പിന്നീടങ്ങോട്ട് സിനിമകളിൽ ആയാലും, സമൂഹ മാധ്യമങ്ങളിൽ ആയാലും, ചാനൽ ചർച്ചകളിൽ ആയാലും, സ്റ്റേജ് പ്രോഗ്രാമുകളിലായാലും ക്രൈസ്തവ അവഹേളനം മാത്രമായി. അപ്പോൾ മുതൽ ക്രൈസ്തവർ തിരിച്ചറിഞ്ഞുതുടങ്ങി. ഇത് മറ്റുപലരുടെയും കരുതിക്കൂട്ടിയുള്ള വ്യക്തമായ ഗൂഢാലോചനകളുടെ ഭാഗമാണെന്ന്. പലയിടങ്ങളിൽ നിന്നായി പ്രതികരണങ്ങൾ വന്നുതുടങ്ങി. അനുകൂലവും പ്രതികൂലവുമായ എത്രയോ പ്രതികരണങ്ങൾ.
ക്രൈസ്തവർ തിരിച്ചറിയണം. അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വരുമ്പോൾ നമുക്കിടയിൽത്തന്നെ ഭിന്നത വരുന്നുണ്ടെന്ന്. നമ്മുടെ സമാധാനം നഷ്ടപ്പെടുന്നുണ്ടെന്ന്. ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവരുടെ ലക്ഷ്യവും അതുതന്നെയാണ്. അതുകൊണ്ട് ഓരോ ക്രിസ്ത്യാനിയും ഒന്നിരുത്തി ചിന്തിക്കണം. എന്റെ സഭയെ ഞാൻ നാശത്തിന് വിട്ടുകൊടുക്കുന്നുണ്ടോ എന്ന്. നമുക്കിടയിൽ ഭിന്നത ഉണ്ടാകാത്തവിധം ന്യായത്തിന്റെ ഭാഗത്ത് ചേർന്ന് നിന്ന് പ്രവർത്തിക്കേണ്ടത് ഇനി അത്യാവശ്യമാണ്. കാരണം സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു. അതിനാൽ ഒരുമിച്ച് ചിന്തിക്കാം ഒരുമിച്ച് പ്രവർത്തിക്കാം. എന്റെ സഭയെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്.