പാലക്കാട്: 2012 ൽ പത്തനംതിട്ടക്കാരി ആയ ദീപ ചെറിയാൻ ജയിലിൽ അടക്കപ്പെടുന്നു. ജയിലിൽ അടക്കപ്പെടുമ്പോൾ ദീപ ചെറിയാൻ ഷഫാന ആയിരുന്നു. ഒരു ക്രിസ്ത്യൻ പെൺകുട്ടി ആയിരുന്ന ദീപ എങ്ങനെ ഷഫാന ആയി. അതിനുശേഷം എങ്ങനെ ജയിലിൽ അടക്കപ്പെട്ടു. ആ സംഭവങ്ങൾ നോക്കിയാൽ ലവ് ജിഹാദ് എന്താണെന്നും നാർക്കോട്ടിക് ജിഹാദ് എന്താണെന്നും കൃത്യമായി മനസിലാക്കാം.
തീവ്രവാദ പ്രവർത്തനങ്ങൾക്കായി എന്തുകൊണ്ടാണ് തീവ്രവാദ ബന്ധമുള്ളവരും തീവ്രവാദികളും ക്രിസ്ത്യൻ ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടികളെ കെണിയിപ്പെടുത്തുന്നത്. അവർക്ക് അവരുടെ സ്വന്തം മതത്തിൽ പെൺകുട്ടികൾ ഇല്ലാഞ്ഞിട്ടല്ലല്ലോ. അവരുടെ ലക്‌ഷ്യം പ്രധാനമായും ഹിന്ദു ക്രിസ്ത്യൻ സമുദായത്തിന്റെ നാശമാണ്.
ദീപ എന്ന പെൺകുട്ടി 2012 ൽ ഷഫാന ആയ ശേഷം ജയിലിൽ അടക്കപ്പെടുന്നു. അതുവരെ യാതൊരുവിധ പ്രശ്നങ്ങളിലും അകപ്പെടാതിരുന്ന പെൺകുട്ടി ഷഫാന ആയശേഷം തീവ്രവാദികൾക്കിടയിലെ കാരിയർ ആയി പ്രവർത്തിച്ചതിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ടതാണ്.
ദീപ ചെറിയാൻ എന്ന ഈ പെൺകുട്ടിയെ നൗഷാദ് എന്ന മയക്കുമരുന്ന് വ്യാപാരി ലവ് ജിഹാദിന്റെ കെണിയിൽപ്പെടുത്തി മതം മാറ്റിയ ശേഷം ജയിലിൽ അടക്കപ്പെട്ട ലക്ഷർ ഇ തോയിബ തീവ്രവാദി തടിയന്റവിടെ നസീറിന് സിം കാർഡ് എത്തിക്കുന്നതിനുള്ള കാരിയർ ആയി ഉപയോഗിച്ചു. അങ്ങനെ ദീപ ചെറിയാൻ എന്ന ഷഫാന തീവ്രവാദി എന്ന ലേബലിൽ ജയിലിൽ അടക്കപ്പെട്ടു. ഇനിയുള്ള ജീവിതം ജയിലിൽ കഴിയുക എന്നതാണ്. എന്തേ അവർക്ക് സിം കാർഡ് കൊടുക്കാനും മറ്റ് സഹായങ്ങൾ എത്തിക്കാനും മതംമാറ്റിയവരെ മാത്രമേ കണ്ടുള്ളോ? സ്വന്തങ്ങളോ ബന്ധങ്ങളോ അവർക്ക് ഇല്ലാഞ്ഞിട്ടല്ലല്ലോ.
ചെറുപ്പത്തിൽ കണ്ട സ്വപ്നങ്ങളെല്ലാം നശിച്ച് സ്വന്തം അപ്പനെയും അമ്മയെയും വീട്ടുകാരെയും ഉപേക്ഷിച്ച് പ്രണയക്കുരുക്കിൽപ്പെട്ട് ഇറങ്ങിപ്പോയ ഒരു ക്രിസ്ത്യാനി പെൺകുട്ടിയുടെ പച്ചയായ യാഥാർഥ്യം ആണിത്. അല്ലാതെ കെട്ടുകഥയല്ല. തീവ്രവാദത്തെ ന്യായീകരിച്ച് ഇന്നും മതേതരത്വം പറയുന്നവർ ഇതൊക്കെ ഒന്ന് അറിയുന്നത് നല്ലതാണ്.